TopTop
Begin typing your search above and press return to search.

സഞ്ജുവിന് ഒറ്റവാക്കില്‍ പ്രശംസ; ആരാധകരെ കൈയ്യിലെടുത്ത് സ്റ്റീവ് സ്മിത്ത്

സഞ്ജുവിന് ഒറ്റവാക്കില്‍ പ്രശംസ; ആരാധകരെ കൈയ്യിലെടുത്ത് സ്റ്റീവ് സ്മിത്ത്

മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ പ്രശംസിച്ച ഓസീസ് ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് കൈയ്യടിച്ച് ആരാധകര്‍. നിലവില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ഇന്ത്യയുടെ വിരാട് കോഹ്‌ലി തന്നെയാണെന്നും സ്മിത്ത് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി നടത്തിയ ചോദ്യോത്തരവേളയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുലിനെ കുറിച്ചും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാന്‍ കോഹ്‌ലിയാണ്. നിലവിലെ ഏകദിന താരങ്ങളില്‍ റണ്‍വേട്ടയില്‍ മുന്‍പില്‍ കോഹ്‌ലിയാണ്. 59.34 എന്ന ബാറ്റിങ് ശരാശരിയില്‍ 43 സെഞ്ചുറികളോടെ 11867 റണ്‍സ് ആണ് കോഹ് ലിയുടെ അക്കൗണ്ടിലുള്ളത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ കോഹ് ലിയുടെ സഹതാരം ഡിവില്ലിയേഴ്സിനെ കുറിച്ച് ചോദ്യം വന്നപ്പോള്‍ ഫ്രീക്ക് എന്നാണ് സ്മിത്ത് മറുപടി നല്‍കിയത്. കെ എല്‍ രാഹുലിനെ കുറിച്ച് ചോദ്യം എത്തിയപ്പോള്‍ ഗണ്‍ എന്നാണ് വിശേഷണം.


സഞ്ജു സാംസണിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ ടാലന്റഡ് എന്നാണ് സ്മിത്ത് പ്രതികരിച്ചത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ സ്മിത്തിന്റെ സഹതാരമാണ് സഞ്ജു സാംസണ്‍. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി മികച്ച പ്രകടനം പുറത്തെടുക്കാനുള്ള പരിശ്രമങ്ങളിലാണ് യുഎഇയില്‍ സഞ്ജു. സഞ്ജുവിന്റെ പരിശീലന ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. നിലവില്‍ ഓസ്ട്രേലിയന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലാണ് സ്മിത്ത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് ശേഷമാവും ഐപിഎല്ലിനായി ദുബായിലേക്ക് എത്തുക. ഇംഗ്ലണ്ട് താരം ബട്ട്ലര്‍ക്ക് ഈ ആഴ്ച റണ്‍സ് കണ്ടെത്താനാവാതെ പോവട്ടേയെന്നും, ഐപിഎല്ലിലേക്ക് എത്തുമ്പോള്‍ ഇഷ്ടം പോലെ റണ്‍സ് വാരാനാവട്ടെ എന്നും സ്മിത്ത് പറഞ്ഞു.


Next Story

Related Stories