TopTop
Begin typing your search above and press return to search.

ഈ തീരുമാനങ്ങള്‍ അനുകൂലമെങ്കില്‍ ഈ വര്‍ഷം ഐപിഎല്‍ യുഎഇയില്‍?

ഈ തീരുമാനങ്ങള്‍ അനുകൂലമെങ്കില്‍ ഈ വര്‍ഷം ഐപിഎല്‍ യുഎഇയില്‍?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ യുഎഇയില്‍ നടക്കാന്‍ സാധ്യത. സര്‍ക്കാര്‍ അനുമതിയും ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പ് നീട്ടിവെക്കുന്നതായി ഐസിസിയുടെ പ്രഖ്യാപനവും അനുസരിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. വെള്ളിയാഴ്ച നടന്ന അപെക്‌സ് കൗണ്‍സില്‍ യോഗത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും അംഗങ്ങളെ അറിയിച്ചു.

ഇതേ കാലയളവില്‍ നടക്കാനിരുന്ന ടി 20 ലോകകപ്പ് മാറ്റിവച്ചുകഴിഞ്ഞാല്‍, ബിപിസിഐ ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിച്ച് ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തെ സ്ഥിതിഗതികൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ കഴിയുന്ന തരത്തിലല്ലെങ്കിൽ, ഐ‌പി‌എൽ യു‌എഇയിലേക്ക് മാറ്റും.

ഡിസംബര്‍ വരെ ആഭ്യന്തര ക്രിക്കറ്റ് നടക്കില്ലെന്ന് ബോര്‍ഡ് അപെക്‌സ് കൗണ്‍സിലിനെ അറിയിച്ചു. രാജ്യത്തുടനീളം നടക്കുന്ന വിവിധ ആഭ്യന്തര, പ്രായ വിഭാഗ ടൂര്‍ണമെന്റുകളില്‍ മുപ്പത്തിയെട്ട് ടീമുകള്‍ പങ്കെടുക്കുന്നു. കളിക്കാരുടെ മൊബിലിറ്റി ഒരു വലിയ ഘടകമായതിനാല്‍, ആഭ്യന്തര കലണ്ടറില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കാന്‍ ബോര്‍ഡ് ആഗ്രഹിക്കുന്നില്ല. ദുലീപ് ട്രോഫി, ദിയോധര്‍ ട്രോഫി, ചലഞ്ചേഴ്‌സ് സീരീസ് തുടങ്ങിയ ടൂര്‍ണമെന്റുകള്‍ റദ്ദാക്കുകയും ഏജ് ഗ്രൂപ്പ് മത്സരങ്ങളെയും രോഗവ്യാപനം ബാധിക്കും.ആഭ്യന്തര ക്രിക്കറ്റ് മാത്രമല്ല, അന്താരാഷ്ട്ര ഗെയിമുകളൊന്നും ഈ വർഷം ഇന്ത്യയിൽ നടക്കാൻ സാധ്യതയില്ല.


Next Story

Related Stories