TopTop
Begin typing your search above and press return to search.

വിമര്‍ശകര്‍ക്ക് മറുപടി; ബാറ്റിംഗ് മെച്ചപ്പെടുത്തിയ ഉത്തപ്പ പുതിയ നേട്ടത്തിലെത്തി

വിമര്‍ശകര്‍ക്ക് മറുപടി; ബാറ്റിംഗ് മെച്ചപ്പെടുത്തിയ ഉത്തപ്പ പുതിയ നേട്ടത്തിലെത്തി

ഐപിഎല്ലില്‍ മോശം ബാറ്റിംഗിനെ തുടര്‍ന്ന് ഏറെ പഴികേട്ട താരമാണ് രാജസ്ഥാന്‍ നിരയിലെ റോബിന്‍ ഉത്തപ്പ. സീനിയര്‍ താരത്തിന്റേതായ പ്രകടനം പുറത്തെടുക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച താരം 22 പന്തില്‍ നിന്ന് ഏഴു ഫോറും ഒരു സിക്സുമടക്കം 41 റണ്‍സെടുത്ത് ഭേദപ്പെട്ട ഇന്നിംഗ്സാണ് കാഴ്ചവെച്ചത്.

ബാറ്റിംഗ് ഓര്‍ഡറില്‍ പ്രമോഷന്‍ ലഭിച്ചതാരം വന്‍ തിരിച്ചുവരവാണ് നടത്തിയത്. ബെന്‍ സ്റ്റോക്ക്സിനൊപ്പം ഓപ്പണ്‍ ചെയ്ത ഉത്തപ്പ 50 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി. മുന്‍ മത്സരങ്ങളിലെ താരത്തിന്റെ പ്രകടനം നോക്കിയാല്‍ 5, 9, 2, 17, 18, 32 എന്നിങ്ങനെയായിരുന്നു.

മത്സരത്തിനിടെ ഐ.പി.എല്‍ കരിയറില്‍ 4500 റണ്‍സെന്ന നാഴികക്കല്ലും ഉത്തപ്പ പിന്നിട്ടു. 184 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. 184 മത്സരങ്ങളില്‍ നിന്ന് 28.34 ശരാശരിയില്‍ 4535 റണ്‍സാണ് ഉത്തപ്പയുടെ ഐ.പി.എല്ലിലെ സമ്പാദ്യം. 24 അര്‍ധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്.


Next Story

Related Stories