TopTop
Begin typing your search above and press return to search.

ഐപിഎല്ലില്‍ മങ്കാദിങിനോട് വിയോജിപ്പ്, ബൗളര്‍മാരെ പിന്തുണച്ച്, മാറ്റം നിര്‍ദ്ദേശിച്ച് മുത്തയ്യ മുരളീധരന്‍

ഐപിഎല്ലില്‍ മങ്കാദിങിനോട് വിയോജിപ്പ്, ബൗളര്‍മാരെ പിന്തുണച്ച്, മാറ്റം നിര്‍ദ്ദേശിച്ച് മുത്തയ്യ മുരളീധരന്‍

ഐപിഎല്ലില്‍ ഏറെ വിവാദമുണ്ടാക്കിയ ഒന്നാണ് മങ്കാദിങ്, ഐപിഎല്‍ മത്സരങ്ങള്‍ക്ക് മുമ്പെ ഇത്തവണ മങ്കാദിങ് ചര്‍ച്ചയായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സില്‍ മങ്കാദിങ് അനുവദിക്കില്ലെന്ന് അശ്വിനെ ബോധ്യപ്പെടുത്തുമെന്ന പോണ്ടിങ്ങിന്റെ വാക്കുകളോടെയാണ് മങ്കാദിങ് വീണ്ടും ചര്‍ച്ചയായത്. മങ്കാദിങ് കളിയുടെ മാന്യതയ്ക്ക് വിരുദ്ധമാണ്. എന്നാല്‍ ക്രീസ് ലൈന്‍ നേരത്തെ കടക്കുന്ന ബാറ്റ്സ്മാന് പെനാല്‍റ്റി റണ്‍സ് ഏര്‍പ്പെടുത്തണം എന്ന വാദമാണ് പോണ്ടിങ് ഉന്നയിച്ചത്.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനും ഓഫ് സ്പിന്നറുമായ ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ലറെ മങ്കാദ് ചെയ്ത് ഔട്ടാക്കിയത് വലിയ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും അശ്വിന്‍ നേരിട്ടിരുന്നു.ക്രിക്കറ്റ് നിയമം അനുസരിച്ച് മങ്കാദിങ് അനുവദനീയമാണെങ്കിലും കളിയുടെ സ്പിരിറ്റിനു ചേരാത്ത പ്രവര്‍ത്തിയാണ് അശ്വിന്റെ ഭാഗത്തു നിന്നുണ്ടായതെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്.

മങ്കാദിങ് നിയവിരുദ്ധമാക്കുകയും, പകരം 5 പെനാല്‍റ്റി റണ്‍സ് ഈടാക്കുന്ന വിധം മാറ്റം കൊണ്ടുവരികയും വേണമെന്നാണ് ലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരരന്റെ ആവശ്യം. ബാറ്റ്സ്മാനെ മങ്കാദിങ് ചെയ്യാന്‍ ബൗളര്‍ക്ക് അവകാശമില്ലെങ്കില്‍, നേരത്തെ ക്രീസ് ലൈനിന് പുറത്തിറങ്ങാന്‍ ബാറ്റ്സ്മാനും അവകാശമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. നിലവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബൗളിങ് കണ്‍സള്‍ട്ടന്റാണ് മുരളീധരന്‍. ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ബാറ്റ്സ്മാന്‍ ക്രീസ് ലൈന്‍ വിട്ടാല്‍ മുന്നറിയിപ്പ് നല്‍കണം. ബാറ്റ്സ്മനെ ഔട്ട് ആക്കുന്നതിന് പകരം സ്‌കോര്‍ ബോര്‍ഡില്‍ നിന്ന് അഞ്ച് റണ്‍സ് പിന്‍വലിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

Next Story

Related Stories