TopTop
Begin typing your search above and press return to search.

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് തിരിച്ചടി; ഐപിഎല്‍ നടത്തുന്നതിനെതിരെ കര്‍ണാടക സര്‍ക്കാര്‍

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് തിരിച്ചടി; ഐപിഎല്‍ നടത്തുന്നതിനെതിരെ കര്‍ണാടക സര്‍ക്കാര്‍

ഐപിഎലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് തിരിച്ചടി. കൊറോണ വൈറസ് കര്‍ണാടകയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഐപിഎല്‍ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് കത്തെഴുതി. ബെംഗളൂരുവില്‍ ഐപിഎല്‍ നടത്താനുള്ള അനുമതി കര്‍ണാടക സര്‍ക്കാര്‍ നിഷേധിച്ചതായാണ് റിപോര്‍ട്ട്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മത്സരങ്ങളാണ് ബെംഗളൂരുവില്‍ വെച്ച് നടക്കേണ്ടിയിരുന്നത്.

അതേസമയം ഐ.പി.എല്‍ മാറ്റിവെയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസി.ഐ വ്യക്തമാക്കിയിരുന്നു. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനുള്ള സാധ്യതകളും ബിസിസിഐ പരിഗണിക്കുന്നുണ്ട്. ഇതിനിടയിലാണ് കര്‍ണാടക സര്‍ക്കാര്‍ മത്സരങ്ങള്‍ നടത്താനാവില്ലെന്ന നിലപാടുമായി രംഗത്തുവന്നത്. ഐ.പി.എല്‍ മാറ്റിവെയ്ക്കുന്നത് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കും എന്നതാണ് ബി.സി.സി.ഐ നേരിടുന്ന വെല്ലുവിളി. മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിനായി സ്റ്റാര്‍ സ്പോര്‍ട്സ് അഞ്ച് വര്‍ഷത്തേക്ക് 16000 കോടി രൂപയാണ് ബി.സി.സി.ഐയ്ക്ക് നല്‍കിയിട്ടുള്ളത്. മാത്രമല്ല, മത്സരങ്ങള്‍ മാറ്റിവെയ്ക്കുന്നത് പരസ്യവരുമാനത്തേയും ബാധിക്കും. മാര്‍ച്ച് 29-ന് ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തോടെയാണ് ഐ.പി.എല്‍ സീസണിന് തുടക്കമാകുക.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നേരത്തെ നിശ്ചയിച്ച പോലെ നടക്കുമെന്ന് ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ബിസിസിഐ എന്ത് തീരുമാനിക്കുമെന്ന് വ്യക്തമല്ല. മാര്‍ച്ച് 29നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് തുടക്കമാകുന്നത്.

Next Story

Related Stories