TopTop
Begin typing your search above and press return to search.

ഐപിഎല്‍ താരലേലം; കമ്മിൻസ് 15.5 കോടി രൂപയ്ക്ക് കൊൽക്കത്തയിൽ,മാക്‌സ്‌വെലിനും നേട്ടം

ഐപിഎല്‍ താരലേലം; കമ്മിൻസ് 15.5 കോടി രൂപയ്ക്ക് കൊൽക്കത്തയിൽ,മാക്‌സ്‌വെലിനും നേട്ടം

ഐപിഎല്‍ 2020 സീസണിലേക്കുള്ള താരലേലത്തിന് കൊല്‍ക്കത്തയില്‍ തുടക്കം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ വര്‍ഷം റിലീസ് ചെയ്ത ഓസീസ് താരം ക്രിസ് ലിന്നിനെയാണ് ആദ്യം ലേലത്തിന് അവതരിപ്പിച്ചത്. അടിസ്ഥാന വിലായായ രണ്ടു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് ലിന്നിനെ സ്വന്തമാക്കി. താരലേലത്തില്‍ സൂപ്പര്‍താരങ്ങളായത് ഓസീസ് താരങ്ങളായ പാറ്റ് കമ്മിന്‍സണും ഗ്ലെന്‍ മാക്‌സ്‌വെലുമാണ്. രണ്ട് കോടി രൂപ അടിസ്ഥാന വിലയ്ക്ക് എത്തിയ ഇരുതാരങ്ങള്‍ക്കും വാശിയേറിയ ലേലത്തില്‍ കോടികളാണ് നേടിയത്. കമ്മിന്‍സിനെ 15.5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ മാക്‌സ്‌വെല്‍ 10.75 കോടി രൂപയ്ക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തിയത്.

ഇംഗ്ലണ്ട് താരം ഒയിന്‍ മോര്‍ഗന്‍ 5.25 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങി. ഇംഗ്ലണ്ട് താരം ജെയ്‌സന്‍ റോയി അടിസ്ഥാന വിലയായ 1.5 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സും, ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 4.40 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലും എത്തി. റോബിന്‍ ഉത്തപ്പ 3 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സില്‍ എത്തി. ക്രിസ് വോക്സ് 1.5 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ.ഓസീസ് താരം പാറ്റ് കമ്മിന്‍സ് 15.5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ എ്ത്തി.മാക്‌സവെല്ലിനെ 10.75 കോടിക്ക് പഞ്ചാബ് സ്വന്തമാക്കി. രണ്ടു കോടി രൂപ അടിസ്ഥാന വിലയുമായി ലേലത്തിനെത്തിയ മാക്സ്‍വെൽ, മുൻപ് കിങ്സ് ഇലവന്റെ താരമായിരുന്നു.

അതേസമയം 50 ലക്ഷം അടിസ്ഥാന വിലയുള്ള ചേതേശ്വര്‍ പൂജാരയെയും ഹനുമ വിഹാരിയെയും വാങ്ങാന്‍ ആദ്യഘട്ടത്തില്‍ ആളില്ല. യൂസഫ് പഠാനെ വാങ്ങാൻ ആദ്യ ഘട്ടത്തിൽ ആളില്ല. 12 രാജ്യങ്ങളില്‍നിന്നായി 332 താരങ്ങളാണു ലേലത്തിനുള്ളത്. ഇതില്‍ 73 പേര്‍ക്കാണ് അവസരം. 42.70 കോടി രൂപ ചെലവഴിക്കാന്‍ അനുമതിയുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബാണു ലേലത്തിനെത്തുന്ന ടീമുകളില്‍ ഏറ്റവും സമ്പന്ന ടീം. 14 വര്‍ഷവും 350 ദിവസവും പ്രായമുള്ള അഫ്ഗാനിസ്ഥാന്റെ ചൈനാമാന്‍ ബോളര്‍ നൂര്‍ അഹമ്മദാണ് ലേലത്തിനുള്ള കളിക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍.

Next Story

Related Stories