TopTop
Begin typing your search above and press return to search.

എല്ലാവര്‍ക്കും മുമ്പെ യുഎഇയില്‍ എത്താന്‍ സിഎസ്‌കെ ശ്രമം; തടഞ്ഞ് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍

എല്ലാവര്‍ക്കും മുമ്പെ യുഎഇയില്‍ എത്താന്‍ സിഎസ്‌കെ ശ്രമം; തടഞ്ഞ് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍

ഐപിഎല്ലിനായി യുഎഇയിലേക്ക് ആദ്യം എത്താന്‍ ശ്രമിച്ച ചെന്നൈ സൂപ്പര്‍ കിങ്സിന് തിരിച്ചടി. മൂന്ന് തവണ ഐപിഎല്‍ ജേതാക്കളായ സിഎസ്‌കെ മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് മുമ്പായി യുഎഇയില്‍ എത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ എല്ലാ ടീമുകള്‍ക്കും യുഎഇയിലേക്ക് ഓഗസ്റ്റ് 20 ന് ശേഷം മാത്രമേ പോകാവുവെന്ന് കാണിച്ച് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ സിഎസ്‌കെയുടെ പദ്ധതികള്‍ തടഞ്ഞു.

കളിക്കാര്‍ കോവിഡ് ടെസ്റ്റിന് വിധേയരായി ചെന്നൈയില്‍ എത്തിയതിന് ശേഷം മാത്രം യുഎഇയിലേക്ക് പുറപ്പെട്ടാല്‍ മതിയെന്നാണ് ഗവേണിംഗ് കൗണ്‍സിലിന്റെ നിര്‍ദേശം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും, യുഎഇയിലേക്ക് ആദ്യമെത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും ചെന്നൈ സൂപ്പര്‍ കിങ്സ് അധികൃതര്‍ പറഞ്ഞു.

ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയോടെ യുഎഇയില്‍ എത്താനാണ് ചെന്നൈ സൂപ്പര്‍ കിങ്സ് കണക്കു കൂട്ടിയിരുന്നത്. കോവിഡ് പരിശോധനയ്ക്ക് വിധേയമായതിന് ശേഷം ധോണിയും സംഘവും ചെന്നൈയിലേക്ക് എത്തുകയും, ചെന്നൈയില്‍ എത്തി 48 മണിക്കൂറിനകം യുഎഇയിലേക്ക് പറക്കുകയും ചെയ്യും. കോവിഡ് ഭീതിയിലേക്ക് വീഴുന്നതിന് മുന്‍പ് ഐപിഎല്ലില്‍ ആദ്യം പരിശീലന ക്യാംപ് തുടങ്ങിയവരില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍പിലുണ്ടായിരുന്നു.


Next Story

Related Stories