TopTop
Begin typing your search above and press return to search.

ഐപിഎല്‍ കമന്ററി വീട്ടിലിരുന്നോ? 'വെര്‍ച്വല്‍ കമന്ററി' സാധ്യത പരിശോധിക്കാന്‍ ബ്രോഡ്കാസ്റ്റേഴ്സ്

ഐപിഎല്‍ കമന്ററി വീട്ടിലിരുന്നോ? വെര്‍ച്വല്‍ കമന്ററി സാധ്യത പരിശോധിക്കാന്‍ ബ്രോഡ്കാസ്റ്റേഴ്സ്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തടസങ്ങള്‍ എല്ലാം നീങ്ങി ഐപിഎല്‍ 2020 സീസണിന് വഴി തെളിയുകയാണ്. യുഎഇ ഐപിഎല്‍ വേദിയാകുമെന്നും സെപ്റ്റംബര്‍ 19 ടെ സീണിലെ ആദ്യ മത്സരത്തിന് തുടക്കമാകുമെന്നും റിപോര്‍ട്ടുകള്‍ പുറത്ത് വന്ന് കഴിഞ്ഞു. ഇപ്പോഴിതാ ഐപിഎലില്‍ 'വെര്‍ച്വല്‍ കമന്ററി' എന്ന ആശയവുമായി ഐപിഎല്‍ ബ്രോഡ്കാസ്റ്റേഴ്സ് രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ വീട്ടിലിരുന്ന് തന്നെ കമന്ററി നല്‍കുന്ന കാര്യമാണ് അധികൃതരുടെ പരിഗണനയിലുള്ളത്.

സമീപകാലത്തെ ഒരു എക്‌സിബിഷന്‍ മത്സരത്തിലെ വിജയകരമായ പരീക്ഷണത്തിന് ശേഷമാണ് വെര്‍ച്വല്‍ കമന്ററി എന്ന ആശയത്തിന് അധികൃതര്‍ ധൈര്യപ്പെടുന്നത്.ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയന്‍ പാര്‍ക്കില്‍ നടന്ന സോളിഡാരിറ്റി കപ്പ് 3ടിസിയില്‍ വീട്ടിലിരുന്നാണ് കമന്റേറ്റര്‍മാര്‍ കളി വിവരിച്ചത്. സോളിഡാരിറ്റി കപ്പിന്റൈ ഹിന്ദി കമന്റേറ്റര്‍മാരായിരുന്നത് ഇര്‍ഫാന്‍ പത്താന്‍, ദീപ് ദാസ്ഗുപ്ത, സഞ്ജയ് മഞ്ജരേക്കര്‍ എന്നിവരായിരുന്നു.

ഇര്‍ഫാന്‍ പത്താന്‍ തന്റെ ബറോഡ വീട്ടില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്ന് ദീപ് ദാസ് ഗുപ്തയും മുംബൈ വസതിയില്‍ നിന്ന് സഞ്ജയ് മഞ്ജരേക്കറും കമന്ററി പറഞ്ഞു. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ഒരു ഗെയിമിനായി വീട്ടില്‍ നിന്ന് അഭിപ്രായം പറയാന്‍ കഴിഞ്ഞ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പത്താന്‍ ഈ അനുഭവത്തെ ''മാന്ത്രിക'' ത്തിന് കുറവല്ലെന്ന് വിശേഷിപ്പിച്ചിരുന്നു.

പതിമൂന്നാം ഐപിഎല്‍ സീസണില്‍ കമന്ററി ബോക്സ് ഒരുപക്ഷേ പലരുടേയും വീടായേക്കാമെന്നാണ് റിപോര്‍ട്ടുകള്‍. ഐപിഎല്‍ 2020ലും ഇത് തന്നെ പിന്തുടരാനാണ് സ്റ്റാര്‍ സ്പോര്‍ട്സ് ആലോചിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് വേഗതയിലെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കുമെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. കമന്ററി പറയുന്ന സമയം മുറിയുടെ വാതിലില്‍ മകന്‍ തട്ടിക്കൊണ്ടിരിക്കുമ്പോഴെല്ലാം ശ്രദ്ധ പോവുമെന്നും പത്താന്‍ പറയുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ കളി കാണുന്നതിലും വ്യക്തതയില്‍ ടിവിയില്‍ വീട്ടിലിരുന്ന് കളി കാണാമെന്നും, ഇതിന്റെ മുന്‍തൂക്കം ലഭിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. നിലവിലെ കോവിഡ് 19 ന്റെ സാഹചര്യത്തിനിടയില്‍ വീട്ടില്‍ നിന്ന് കമന്ററി എന്ന ആശയം കൊണ്ടുവരുമ്പോര്‍ കമന്റേറ്റര്‍മാരുടെ സുരക്ഷ മാത്രമല്ല ചെലവ് കുറക്കാനും സാധിക്കും.


Next Story

Related Stories