TopTop
Begin typing your search above and press return to search.

ബൗണ്ടറിക്കരികെ കോഹ്‌ലിയെ വീഴ്ത്തി തെവാട്ടിയയുടെ തകര്‍പ്പന്‍ ക്യാച്ച്|വീഡിയോ

ബൗണ്ടറിക്കരികെ കോഹ്‌ലിയെ വീഴ്ത്തി തെവാട്ടിയയുടെ തകര്‍പ്പന്‍ ക്യാച്ച്|വീഡിയോ

ഐപിഎല്ലില്‍ ഇതാ മറ്റൊരു സൂപ്പര്‍ ക്യാച്ച് കൂടി. റോയല്‍ ചലഞ്ചേഴ്‌സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ബാംഗ്ലൂര്‍ ഇന്നിംഗ്‌സില്‍ നായകന്‍ കോഹ്‌ലിയെ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ രാഹുല്‍ തെവാട്ടിയ പുറത്താക്കുകയായിരുന്നു. കാര്‍ത്തിക് ത്യാഗി എറിഞ്ഞ 14 ഓവറിലെ ആദ്യ പന്തിലായിരുന്നു ഇത്.

ത്യാഗിയുടെ പന്ത് ബൗണ്ടറിക്കരികിലേക്ക് ആഞ്ഞടിച്ച കോഹ്‌ലിയെ റണ്ണിംഗ് ക്യാച്ചിലൂടെയാണ് തെവാട്ടിയ പുറത്താക്കിയത്. ക്യാച്ചെടുത്ത ശേഷം ബൗണ്ടറിയിലേക്ക് വീഴുമെന്ന് തോന്നിയപ്പോള്‍ പന്ത് മൈതാനത്തിന് അകത്തേക്ക് എറിഞ്ഞ ശേഷം തെവാട്ടിയ വീണ്ടും പന്ത് കൈപ്പിടിയിലാക്കുകയായിരുന്നു. 32 പന്തില്‍ നിന്ന് 43 റണ്‍സെടുത്താണ് കോഹ്‌ലി മടങ്ങിയത്.



Next Story

Related Stories