TopTop
Begin typing your search above and press return to search.

'എന്റേയും രാജ്യത്തിന്റേയും ഉത്കണ്ഠ വിദ്യാര്‍ഥികളെ കുറിച്ചാണ്'; വിമര്‍ശനവുമായി ഇര്‍ഫാന്‍ പഠാന്‍

എന്റേയും രാജ്യത്തിന്റേയും ഉത്കണ്ഠ വിദ്യാര്‍ഥികളെ കുറിച്ചാണ്; വിമര്‍ശനവുമായി ഇര്‍ഫാന്‍ പഠാന്‍

പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ജാമിയ മിലിയയിലേയും അലീഗഢ് സര്‍വകലാശാലയിലേയും വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള പോലീസ് നടപടിയില്‍ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. വിദ്യാര്‍ഥികള്‍ക്കെതിരെ ലാത്തിച്ചാര്‍ജടക്കം നടത്തിയ പോലീസ് നടപടിയില്‍ പ്രതിഷേധം അറിയിച്ച് പഠാന്‍ ട്വിറ്ററിലാണ് രംഗത്തെത്തിയത്.

'രാഷ്ട്രീയ നാടകങ്ങള്‍ തുടര്‍ക്കഥയാണ്. എന്റേയും രാജ്യത്തിന്റേയും ഉത്കണ്ഠ ആ വിദ്യാര്‍ഥികളെ കുറിച്ചാണ്.' ജാമിയ മിലിയ, ജാമിയ പ്രൊട്ടസ്റ്റ് എന്നീ ഹാഷ്ടാഗുകളോടെ പഠാന്‍ ട്വീറ്റില്‍ പറയുന്നു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് പൊലിസ് സര്‍വകലാശാല ക്യാംപസിലേക്ക് ഇരച്ചുകയറുകയും സമരക്കാരെ പിടികൂടുന്നതിന്റെ ഭാഗമായി കണ്ണീര്‍ വാതകം അടക്കം പ്രയോഗിച്ച് ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായുമാണ്‌ റിപോര്‍ട്ടുകള്‍ പുറത്തു വന്നത്. സര്‍വകലാശാലകളുടെ സെന്റര്‍ കാന്റീലും ലൈബ്രറിയിലുമടക്കം പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ വിദ്യാര്‍ഥികളല്ലാത്ത ചിലര്‍ കാമ്പസിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചതായും ഇവരെ തടയുന്നതിനാണ് കാമ്പസ് കവാടം അടച്ചതെന്നും പോലീസ് പറയുന്നത്.


Next Story

Related Stories