TopTop
Begin typing your search above and press return to search.

'ഇന്ത്യയ്ക്ക് വേണ്ടി പന്തെറിയുമ്പോള്‍ മുസ്ലീം ആണെന്ന് ചിന്തിച്ചിട്ടില്ല'; പൗരത്വ ഭേദഗതി നിയമത്തില്‍ ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യയ്ക്ക് വേണ്ടി പന്തെറിയുമ്പോള്‍ മുസ്ലീം ആണെന്ന് ചിന്തിച്ചിട്ടില്ല; പൗരത്വ ഭേദഗതി നിയമത്തില്‍ ഇര്‍ഫാന്‍ പഠാന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്റെ നിലപാട് ആവര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കാന്‍ പോയപ്പോഴുണ്ടായ ഒരു അനുഭവം പറഞ്ഞാണ് ഇര്‍ഫാന്‍ തുടങ്ങുന്നത്. മത്സരങ്ങള്‍ക്കിടയിലെ ഇടവേളയില്‍ ലാഹോറിലെ ഒരു കോളജിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ പങ്കെടുക്കാന്‍ ദ്രാവിഡും ബാലാജിയും പാര്‍ഥിവ് പട്ടേലും പത്താനും കൂടി പോയി. 1500ളം വിദ്യാര്‍ഥികളുണ്ടായിരുന്ന അവിടെ. ആ സമയം ഒരു പെണ്‍കുട്ടി ദേഷ്യത്തോടെ എന്നോട് ചോദിച്ചു, മുസ്ലീം ആയിട്ടും എന്തുകൊണ്ട് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു? ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നത് ഞാന്‍ ഇന്ത്യയോട് കാണിക്കുന്ന കാരുണ്യമൊന്നുമല്ല. അത് എന്റെ രാജ്യമാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് ഭാഗ്യമായി കാണുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുകയാണ് ഞാന്‍. എന്റെ പൂര്‍വീകരെല്ലാം പിറന്ന ഇടമാണ്...എന്റെ മറുപടി കേട്ട് കോളെജ് മുഴുവന്‍ കയ്യടിച്ചു, പഠാന്‍ പറയുന്നു. പാകിസ്താനില്‍ വെച്ച് ഇതുപോലെ അഭിപ്രായം തുറന്നുപറയാന്‍ സാധിക്കുമെങ്കില്‍ എന്റെ സ്വന്തം രാജ്യത്തും അതിന് സാധിക്കണം. ഞാന്‍ എന്റെ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുള്ളയാളാണ്. ചിലരെങ്കിലും അത് ഓര്‍ക്കണം. പന്തെറിയാന്‍ ഓടിവരുമ്പോള്‍ മുസ്‌ലിമാണെന്ന് ചിന്തിച്ചല്ല വരുന്നത്. മറിച്ച് ഇന്ത്യക്കുവേണ്ടി കളിക്കുന്ന കളിക്കാരനെന്ന നിലയ്ക്കാണ്. മറ്റെന്തിനേക്കാളും മുന്നേ ഞാന്‍ ഇന്ത്യക്കാരനാണ്.

സമാധാനപരമായി പ്രതിഷേധിക്കുക എന്നത് പൗരാവകാശമാണെന്നും പഠാന്‍ പറഞ്ഞു. നമ്മുടെ കുട്ടികളാണ് അവര്‍, നമ്മുടെ ഭാവി. ജാമിയയിലെ കുട്ടികള്‍ നമ്മുടേതല്ലേ? ഐഐഎമ്മിലെ കുട്ടികള്‍ നമ്മുടേതല്ലേ? നോര്‍ത്ത് ഈസ്റ്റിലെ കുട്ടികള്‍ നമ്മുടേതല്ലേ? കശ്മീരിലേയും ഗുജറാത്തിലേയും കുട്ടികള്‍ നമ്മുടേതല്ലേയെന്നും പഠാന്‍ ചോദിക്കുന്നു. നേരത്തെ ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ ചൊല്ലി ആശങ്കയുണ്ടെന്ന് ട്വീറ്റ് ചെയ്ത ഇര്‍ഫാന്‍ പത്താന് സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Political blame game will go on forever but I and our country🇮🇳 is concerned about the students of <a href="https://twitter.com/hashtag/JamiaMilia?src=hash&ref_src=twsrc^tfw">#JamiaMilia</a> <a href="https://twitter.com/hashtag/JamiaProtest?src=hash&ref_src=twsrc^tfw">#JamiaProtest</a></p>— Irfan Pathan (@IrfanPathan) <a href="https://twitter.com/IrfanPathan/status/1206248915609145345?ref_src=twsrc^tfw">December 15, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories