TopTop
Begin typing your search above and press return to search.

പരിക്ക് മാറാതെ ബ്ലാസ്‌റ്റേഴ്‌സ്; തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയമില്ല

പരിക്ക് മാറാതെ ബ്ലാസ്‌റ്റേഴ്‌സ്; തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയമില്ല

ഐ എസ് എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയമില്ലാതെ കളി അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. പരിക്ക് കാരണം ആദ്യ 23 മിനിറ്റിനുള്ളില്‍ തന്നെ രണ്ട് താരങ്ങളെ നഷ്ടമായതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. നാലാം മത്സരത്തില്‍ ഒഡിഷയ്ക്കെതിരേ ഗോള്‍രഹിത സമനിലയാണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.

മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ ഡിഫന്‍ഡര്‍ ജെയ്റോ റോഡ്രിഗസിന് പേശീവലിവ് കാരണം പിന്മാറേണ്ടി വന്നു. പിന്നീട് 23-ാം മിനിറ്റില്‍ ഒഡിഷ താരം അഡ്രിയാന്‍ സന്റാനയുമായി കൂട്ടിയിടിച്ച ബ്ലാസ്റ്റേഴ്സ് താരം മെസ്സി ബൗളി ബോധരഹിതനായി. സ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച ഒരു കോര്‍ണര്‍ ഗോളിലേക്ക് തിരിച്ചുവിടാനുള്ള ശ്രമത്തിലിടെ മെസ്സി, സന്റാനയുമായി കൂട്ടിയിടിക്കുകയായിരുന്നു. മെസ്സി ബോധരഹിതനായതോടെ ആംബുലന്‍സ് മൈതാനത്തേക്കെത്തി. അഞ്ചു മിനിറ്റോളം മത്സരം നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

മത്സരത്തില്‍ എടുത്തു പറയാവുന്ന രണ്ട് അവസരങ്ങള്‍ മാത്രമേ ഉണ്ടായുള്ളൂ. ആദ്യ പകുതിയില്‍ സഹലിന്റെ ഒരു ഗംഭീര സോളോ കുതിപ്പായിരുന്നു ആദ്യ അവസരം. ആ കുതിപ്പിന് ഒടുവില്‍ സഹലിനെ ഒഡീഷ ഡിഫന്‍സ് പെനാള്‍ട്ടി ബോക്‌സില്‍ വീഴ്ത്തി എങ്കിലും ആ ഫൗളില്‍ ലഭിക്കേണ്ട പെനാള്‍ട്ടി റഫറി നല്‍കിയില്ല. രണ്ടാം പകുതിയില്‍ ഒരു ഹാന്‍ഡ്‌ബോള്‍ പെനാള്‍ട്ടിയും കേരളം അപ്പീല്‍ ചെയ്തു എങ്കിലും റഫറി തള്ളിക്കളഞ്ഞു. കളിയുടെ 86ആമത് മിനുട്ടില്‍ രാഹുല്‍ കെപിയുടെ ഗംഭീര ഷോട്ട് ഡോരന്‍സോറോ സേവ് ചെയ്തതും മത്സരം ഗോള്‍ രഹിതമാകാന്‍ കാരണമായി.

Next Story

Related Stories