TopTop
Begin typing your search above and press return to search.

ഗോവന്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

ഗോവന്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

ഗോവയില്‍ നിന്നുള്ള യുവ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിയുമായി കരാറൊപ്പിട്ടു. 26 കാരനായ ആല്‍ബിനോ ഒഡീഷ എഫ്സിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. സാല്‍ഗോക്കര്‍ താരമായിരുന്ന ആല്‍ബിനോ 2015 ല്‍ മുംബൈ സിറ്റി എഫ്സിയിലൂടെയാണ് ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. അവിടെ നിന്നും 2016-17ലെ ഐ-ലീഗ് സീസണില്‍ ലോണിലൂടെ ഐസ്വാള്‍ എഫ്സിയില്‍ ചേര്‍ന്നു. ആ സീസണില്‍ 8 ക്ലീന്‍ ഷീറ്റുകളോടെ ഐ-ലീഗില്‍ ക്ലബ്ബിന് കിരീടം ഉയര്‍ത്താന്‍ സഹായിക്കുന്നതായി അല്‍ബിനോയുടെ പ്രകടനം. 2016 ല്‍ എ.എഫ്.സി അണ്ടര്‍ 23 യോഗ്യതാ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അണ്ടര്‍ 23 ടീമില്‍ അംഗമായിരുന്നു ആല്‍ബിനോ.

'വരാനിരിക്കുന്ന ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, ഒപ്പം ഏറ്റവും ആവേശഭരിതമായ ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ ടീമംഗങ്ങളോടൊപ്പം ചേരാനും സീസണിനായി തയ്യാറെടുപ്പ് ആരംഭിക്കാനും ഞാന്‍ കാത്തിരിക്കുകയാണ് ', ആല്‍ബിനോ പറയുന്നു. 'ക്ലബ്ബുമായി കരാറൊപ്പിട്ടതില്‍ ആല്‍ബിനോയെ അഭിനന്ദിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ശാരീരികവും മാനസികവുമായ അദ്ദേഹത്തിന്റെ കഴിവുകളില്‍ ഞാന്‍ വിശ്വസിക്കുന്നു, ആദ്യദിനം മുതല്‍ തന്റെ പരമാവധി കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ട്, വര്‍ദ്ധിത ആത്മവിശ്വാസത്തോടെ ഞങ്ങളുടെ ടീമിന്റെ ഒരു പ്രധാന ഭാഗമാകാന്‍ അദ്ദേഹം തയ്യാറാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. '. സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories