TopTop
Begin typing your search above and press return to search.

ഷട്ടോരി പുറത്ത്; വികൂന ബ്ലാസ്‌റ്റേഴസിന്റെ പുതിയ പരിശീലകന്‍

ഷട്ടോരി പുറത്ത്; വികൂന ബ്ലാസ്‌റ്റേഴസിന്റെ പുതിയ പരിശീലകന്‍

ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്ന് ഇല്‍കോ ഷറ്റോരിയെ പുറത്തായി. ഷറ്റോരിക്ക് പകരക്കാരനവയി കൊല്‍ക്കത്ത ഫുട്‌ബോള്‍ ക്ലബ് മോഹന്‍ ബഗാന്റെ പരിശീലകനായ കിബു വികൂന പരിശീലക സ്ഥാനത്ത് എത്തും. ഷറ്റോരിയുടെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രതീക്ഷകള്‍ നല്‍കാന്‍ കഴിഞ്ഞു. ഷറ്റോരിയുടെ കീഴില്‍ പന്ത് കയ്യില്‍ വെച്ച് നന്നായി കളിക്കുന്ന ടീമായി ബ്ലാസ്റ്റേഴ്‌സ് മാറി. കേരളത്തിന്റെ ചിരവൈരികളായ ബെംഗളൂരു എഫ് സിക്ക് എതിരെ ആദ്യമായി ഒരു ജയം നേടി തരാനും ഷറ്റോരിക്കായി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരങ്ങള്‍ ഒക്കെ നിരന്തരം പരിക്കിന്റെ പിടിയിലായിരുന്നില്ല എങ്കില്‍ ഷറ്റോരി ഒരു പക്ഷെ വലിയ അത്ഭുതങ്ങള്‍ കൊണ്ട് വന്നേനെ.

മോഹന്‍ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ കോച്ചാണ് സ്പാനിഷ് പരിശീലകനായ കിബു വികൂന. പുതിയ സീസണില്‍ മോഹന്‍ ബഗാനും എടികെയും ലയിക്കുന്നതോടെ വികൂനയുടെ ബഗാനിലെ ജോലി അവസാനിച്ചിരുന്നു. ലലിഗ ക്ലബായിരുന്ന ഒസാസുനയുടെ യൂത്ത് ടീമിന്റെ പരിശീലകനായി കഴിവ് തെളിയിച്ച കോച്ചു കൂടിയാണ് വികൂന.

അറ്റാക്കിംഗ് ഫുട്‌ബോള്‍ കൊണ്ട് എതിരാളികളെ തകര്‍ത്ത് എറിയുന്നതാണ് കിബു വികൂനയുടെ ശൈലി. ഐ ലീഗില്‍ നാലു റൗണ്ട് ബാക്കിയിരിക്കെ മോഹന്‍ ബഗാനെ കിരീട ജേതാക്കളാക്കാന്‍ വികൂനയ്ക്കായി. ലീഗില്‍ അവസാന 14 മത്സരങ്ങളില്‍ മോഹന്‍ ബഗാന്‍ പരാജയപ്പെട്ടിട്ടില്ല. അവരുടെ ചരിത്രത്തിലെ റെക്കോര്‍ഡാണത്.16 മത്സരങ്ങളില്‍ 8 ക്ലീന്‍ ഷീറ്റും വികൂനയുടെ ടീം സ്വന്തമാക്കി. യുവതാരങ്ങളെ വളര്‍ത്തുന്നതിലും വികൂനയ്ക്ക് വലിയ കഴിവുണ്ട്. അതുകൊണ്ട് തന്നെ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷകളാണ് വികൂനയിലുള്ളത്.


Next Story

Related Stories