TopTop
Begin typing your search above and press return to search.

'മഞ്ഞപ്പട'യുടെ ജേഴ്‌സി ഇനി ആരാധകര്‍ ഒരുക്കും

മഞ്ഞപ്പടയുടെ ജേഴ്‌സി ഇനി ആരാധകര്‍ ഒരുക്കും

ഐഎസ്എല്‍ സീസണ്‍ 7 ലേക്കായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ജേഴ്‌സികള്‍ ഡിസൈന്‍ ചെയ്യാന്‍ ആരാധകര്‍ക്ക് അവസരമൊരുക്കി കെബിഎഫ്സി. ആരാധകര്‍ക്ക് അവരുടെ പ്രീയ താരങ്ങള്‍ മത്സരത്തില്‍ ധരിക്കുന്നത്തിനുള്ള ക്ലബ്ബിന്റെ ഔദ്യോഗിക മൂന്നാം കിറ്റ് ജേഴ്‌സി ഡിസൈന്‍ ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുകയെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.

കോവിഡ് 19 മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവന്‍ പണയപ്പെടുത്തി അക്ഷീണം പ്രവര്‍ത്തിക്കുന്ന മുന്‍നിര പ്രവര്‍ത്തകരോട് നന്ദി പ്രകടിപ്പിക്കുന്നതിനായുള്ള ക്ലബിന്റെ കാമ്പെയ്നായ #keyq«vHuÀlotdmkv #SaluteOurHeroes എന്നതായിരിക്കും ജേഴ്‌സി രൂപകല്‍പ്പനയുടെ തീം. ഈ കിറ്റ് അവരുടെ ധീരമായ ഹൃദയങ്ങള്‍ക്ക് ഒരു ആദരവ് അര്‍പ്പിക്കുന്നതാകും.ജൂലൈ 26രെ മത്സരത്തിനായി ഡിസൈനുകള്‍ സമര്‍പ്പിക്കാം. തെരഞ്ഞെടുത്ത ഡിസൈന്‍ ഐഎസ്എല്‍ സീസണ്‍ 7നായുള്ള ക്ലബിന്റെ മൂന്നാമത്തെ ഔദ്യോഗിക കിറ്റ് ആയിരിക്കും. വിജയിക്ക് ടീമിനൊപ്പം ഔദ്യോഗിക ജേഴ്‌സി അവതരിപ്പിക്കല്‍ ചടങ്ങില്‍ പങ്കാളിയാകാനുള്ള അവസരം ലഭിക്കും.

ഈ മത്സരത്തിന്റെ ഭാഗമാകുന്നത് വളരെ ലളിതമാണ്. മുകളില്‍ പറഞ്ഞ തീമിനെ അടിസ്ഥാനമാക്കി ഒരു ജേഴ്‌സി രൂപകല്പന ചെയ്യുകയും, അന്തിമ രൂപകല്‍പ്പന അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ #keyq«vHuÀlotdmkv #SaluteOurHeroes എന്ന ക്ലബ്ബിന്റെ ഹാഷ്ടാഗ് ഉപയോഗിച്ച് അപ്ലോഡ് ചെയ്യുകയുമാണ് ഒരു ആരാധകന്‍ ചെയ്യേണ്ടത്. കൂടാതെ ഡിസൈനുകള്‍ ജെപിഇജി, പിഎന്‍ജി, അല്ലെങ്കില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ (JPEG/PNG/PDF) info@kbfcofficial.com ലേക്ക് ഇമെയില്‍ ചെയ്യാം. ഡിസൈന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://blog.keralablastersfc.in/kit-design-contest/ യില്‍ ലഭ്യമാണ്.


Next Story

Related Stories