TopTop
Begin typing your search above and press return to search.

ബഗാന്റെ ജഴ്‌സിയും ലോഗോയും നിലനിര്‍ത്തി; പുതിയ ക്ലബ് എടികെ മോഹന്‍ ബഗാന്‍

ബഗാന്റെ ജഴ്‌സിയും ലോഗോയും നിലനിര്‍ത്തി; പുതിയ ക്ലബ് എടികെ മോഹന്‍ ബഗാന്‍

ഇന്ത്യന്‍ ഫുട്‌ബോളിലെ ആദ്യകാല ഐ ലീഗ് ക്ലബ് കൊല്‍ക്കത്ത മോഹന്‍ ബഗാനും ഐഎസ്എല്‍ ഫുട്‌ബോള്‍ ക്ലബ് എ.ടി.കെ. കൊല്‍ക്കത്തയും തമ്മിലുള്ള ലയനം പൂര്‍ത്തിയായി. ഇരു ക്ലബ്ബുകളും ഒന്നായതായി ഔദ്യോഗികമായി പ്രഖ്യാപിനമെത്തി. എ.ടി.കെ-മോഹന്‍ബഗാന്‍ എന്നാണ് പുതിയ പേര്. ബഗാന്റെ വിഖ്യാതമായ പച്ചയും മെറൂണും കലര്‍ന്ന ജഴ്‌സി തന്നെയാണ് വരും സീസണ്‍ ഐഎസ്എല്‍ മുതല്‍ ടീം ഉപയോഗിക്കുക. നിലവിലെ മോഹന്‍ ബഗാന്‍ ലോഗോയിലേക്ക് എടികെ എന്ന് എഴുതിച്ചേര്‍ത്തതാണ് പുതിയ ലോഗോ. എടികെയുടെ ചുവപ്പും വെള്ളയും ജഴ്‌സിയിലേക്കു മോഹന്‍ ബഗാന്‍ നിറങ്ങള്‍ കൂടിച്ചേരുന്നതാണ് എവേ ജഴ്‌സി. ക്ലബ്ബ് ഡയറക്ടര്‍മാരുടെ ആദ്യയോഗവും ശനിയാഴ്ച നടന്നു.

കൊല്‍ക്കത്തയില്‍ ലോകോത്തര നിലവാരമുള്ള ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കുമെന്ന് ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സിഐ.) പ്രസിഡന്റ് സൗരവ് ഗാംഗുലി വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തു. ക്ലബ്ബ് സഹ ഉടമ കൂടിയാണ് ഗാംഗുലി. കഴിഞ്ഞ ജനുവരിയിലാണ് ക്ലബ്ബുകള്‍ ലയിക്കുന്നതായി അറിയിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എ.ടി.കെ.യും ഐ ലീഗില്‍ ബഗാനും ചാമ്പ്യന്‍മാരായി. സഞ്ജീവ് ഗോയങ്കയാണ് മുഖ്യ ഉടമ. ഗാംഗുലിക്ക് പുറമെ ഉത്സവ് പരേഖ്, ഗൗതം റോയ്, സഞ്ജീവ് മെഹ്‌റ, ബഗാന്‍ പ്രതിനിധികളായ ശ്രീജോയ് ബോസ്, ദേബാശിഷ് ദത്ത എന്നിവരും ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങളാണ്.


Next Story

Related Stories