TopTop
Begin typing your search above and press return to search.

പ്രതിരോധ നിര ശക്തമാക്കി; നിഷു കുമാർ ബ്ലാസ്റ്റേഴ്‌സിൽ

പ്രതിരോധ നിര ശക്തമാക്കി; നിഷു കുമാർ ബ്ലാസ്റ്റേഴ്‌സിൽ

രാജ്യത്തെ ഏറ്റവും മികച്ച ഫുള്‍ ബാക്കുകളില്‍ ഒരാളായ നിഷു കുമാറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിര ശക്തമാക്കി. നാല് വര്‍ഷത്തേക്കാണ് കരാര്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ 22 കാരനായ ഈ ചെറുപ്പക്കാരന്‍ 11-ാം വയസ്സില്‍ ചണ്ഡിഗഡ് ഫുട്‌ബോള്‍ അക്കാദമിയിലാണ് തന്റെ ഫുട്‌ബോള്‍ യാത്ര ആരംഭിച്ചത്. 2011ല്‍ അദ്ദേഹത്തെ എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമി തിരഞ്ഞെടുത്തു, അവിടെ 4 വര്‍ഷം പരിശീലനം നേടി. 2015ല്‍ ബെംഗളൂരു എഫ്സിയുമായി കരാറൊപ്പിട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. 2015ല്‍ ബിഎഫ്സിയിലെത്തിയ നിഷു കുമാര്‍ ക്ലബ്ബിനായി 70 ല്‍ അധികം മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. 2018-19 ല്‍ ബെംഗളൂരു എഫ്സി ഐഎസ്എല്‍ കിരീടം നേടുമ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ രണ്ട് ഐഎസ്എല്‍ സീസണുകളില്‍ ബിഎഫ്സി പ്രതിരോധത്തില്‍ നിഷു കുമാര്‍ ഒരു സുപ്രധാന പങ്കുവഹിച്ചു. കൂടാതെ ഓരോ സീസണിലും ഒരു ഗോള്‍ നേടുകയും ശരാശരി 70ശതമാനം പാസ് കൃത്യത നിലനിര്‍ത്തുകയും ചെയ്തു.

ഒരു വൈവിധ്യമാര്‍ന്ന ഫുള്‍ ബാക്കായ നിഷു അണ്ടര്‍ 19, അണ്ടര്‍ 23, സീനിയര്‍ തലങ്ങളില്‍ ഇന്ത്യന്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്ഥിരതയാര്‍ന്നതും അതിശയകരവുമായ പ്രകടനങ്ങളിലൂടെ 2018 ല്‍ അദ്ദേഹം സീനിയര്‍ ടീമിലെത്തി. ജോര്‍ദാനെതിരായ അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരത്തില്‍ ഒരു ഗോളും നേടി.

'കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഭാഗമായിക്കൊണ്ട് ഞാന്‍ ഒരു പുതിയ വെല്ലുവിളി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ക്ലബിന്റെ എക്കാലത്തെയും അഭിമാനവും, ഹൃദയത്തുടിപ്പുമായ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇനിയെന്നും യെല്ലോ! ' നിഷു കുമാര്‍ പറഞ്ഞു.ക്ലബ്ബില്‍ ചേര്‍ന്നതിന് നിഷുവിനെ അഭിനന്ദിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസും പറഞ്ഞു.

Next Story

Related Stories