TopTop
Begin typing your search above and press return to search.

2014 ലെ ഐഎസ്എല്‍ ജേതാവ്; ഇപ്പോള്‍ ഈ തട്ടുകടയാണ് ബിശ്വജിത് സാഹയുടെ അവസാന പ്രതീക്ഷ

2014 ലെ ഐഎസ്എല്‍ ജേതാവ്; ഇപ്പോള്‍ ഈ തട്ടുകടയാണ് ബിശ്വജിത് സാഹയുടെ അവസാന പ്രതീക്ഷ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ന്റെ തുടക്കത്തില്‍ 2014 ല്‍ എടികെ (അന്നത്തെ അറ്റ്‌ലെറ്റിക്കോ ഡി കൊല്‍ക്കത്ത) ഐഎസ്എല്‍ കിരീടം ഉയര്‍ത്തിയപ്പോള്‍ ടീമിലുണ്ടായിരുന്ന താരമാണ് ബിശ്വജിത് സാഹ. എന്നാല്‍ തുടര്‍ന്നുള്ള ആറ് വര്‍ഷം താരത്തിന് കരിയറില്‍ മോശം ദിനങ്ങളായിരുന്നു. ഇപ്പോള്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലും തന്റെ ഫാസ്റ്റ് ഫുഡ് ഭക്ഷണശാല വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സാഹ.

പരിക്കിനെ തുടര്‍ന്ന് 2018 മുതല്‍ ഒരു ക്ലബ്ബിലും ഇടം ലഭിക്കാതെ പോയ താരം ഇപ്പോള്‍ തിരിച്ചു വരാനുള്ള പ്രയത്‌നത്തിലാണ്. മുംബൈ സിറ്റി എഫ്സിയുടെ ഐഎസ്എല്‍ ക്യാമ്പയിന്റെ ഭാഗമായി പ്രീ-സീസണില്‍ കാലിനേറ്റ പരുക്കേറ്റതോടെ താരം പുറത്താകുകയായിരുന്നു. ഇടത് വിംഗിലെ പ്രതിരോധ താരം ഇപ്പോള്‍ കായികരംഗത്തേക്ക് മടങ്ങിവരാന്‍ പദ്ധതിയിടുന്നു. 2014 കാമ്പെയ്നിലെ സെമിഫൈനലും ഫൈനലും ഒഴികെ എടികെയുടെ എല്ലാ ലീഗ് മത്സരങ്ങളും കളിച്ച 34 കാരന്‍, സഹോദരനോടൊപ്പം പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ബാന്‍ഡെലിലുള്ള തന്റെ വീടിനടുത്ത് ഒരു ഫാസ്റ്റ് ഫുഡ് ഭക്ഷണശാല തുറന്നിരുന്നു. എന്നാല്‍ കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലായതോടെ തിരിച്ചടി നേരിടേണ്ടി വന്നു.

''ഞാന്‍ 2018 ന് ശേഷം പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിച്ചിട്ടില്ല. പ്രീ സീസണില്‍ ഞാന്‍ മുംബൈ സിറ്റി എഫ്സി ടീമിനൊപ്പം വലന്‍സിയയില്‍ (സ്‌പെയിന്‍) ഉണ്ടായിരുന്നു, അവിടെ എനിക്ക് ഗുരുതരമായി പരിക്കേറ്റു. അടുത്ത ദിവസം ഞങ്ങള്‍ മുംബൈയിലേക്ക് മടങ്ങേണ്ടതായിരുന്നു, പക്ഷേ എനിക്ക് പരിക്കേറ്റു തലേദിവസം, ''സാഹ ഐഎഎന്‍എസിനോട് പറഞ്ഞു.'ആ വര്‍ഷം ഒരു സൂപ്പര്‍ കപ്പ് ഉണ്ടായിരുന്നു. ഞാന്‍ ഒരു മത്സരം കളിച്ചു, 2018 വര്‍ഷം മുഴുവന്‍ നഷ്ടപ്പെട്ടു. അതിനുശേഷം ഞാന്‍ സുഖം പ്രാപിക്കാന്‍ സമയമെടുത്തു. അപ്പോഴാണ് ഞാനും സഹോദരനും ഫാസ്റ്റ് ഫുഡ് സെന്റര്‍ തുറക്കാന്‍ തീരുമാനിച്ചത് രണ്ട് പെണ്‍മക്കളുള്ള സാഹ പറഞ്ഞു. കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗില്‍ (സിഎഫ്എല്‍) പങ്കെടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ കോവിഡ് -19 ലോക്ക്ഡൗണ്‍ ലോകത്തെ സ്തംഭിപ്പിച്ചതോടെ, തിരിച്ചുവരവിനുള്ള ആഗ്രഹം ഇപ്പോള്‍ ഒരു വിദൂര സ്വപ്നമായി തോന്നുന്നു.

'ലോക്ക്ഡ ഡൗണ്‍ എല്ലാം നശിപ്പിച്ചു. ഷോപ്പ് മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. കൊറോണയെ തുടര്‍ന്ന് കുറച്ച് ഉപഭോക്താക്കളേ ഉള്ളൂ. ഒരു തിരിച്ചുവരവിനെ സംബന്ധിച്ചിടത്തോളം, ഞാന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു, പക്ഷേ ഞാന്‍ ചെറുപ്പക്കാരനല്ല. ഈ സമയം ഫുട്‌ബോള്‍ കളിക്കാനാകുന്നില്ല, അതെന്റെ അവസരങ്ങളെ ബാധിക്കും. ഐ-ലീഗില്‍ മോഹന്‍ ബഗാന്‍, സാല്‍ഗോക്കര്‍, സ്‌പോര്‍ട്ടിംഗ് ക്ലൂബ് ഡി ഗോവ എന്നിവയ്ക്കായി കളിച്ച സാഹ പറഞ്ഞു.

'കഴിഞ്ഞ വര്‍ഷം ദുര്‍ഗ പൂജയ്ക്ക് മുമ്പ് ഞാന്‍ ഫാസ്റ്റ്ഫുഡ് ഷോപ്പ് വാടകയ്ക്ക് എടുത്തിരുന്നു. ആ വാടക മതിയായിരുന്നു കുടുംബം പുലര്‍ത്താന്‍. എനിക്ക് ഇപ്പോള്‍ മറ്റൊന്നും ചെയ്യാനില്ല. എന്റെ രണ്ട് പെണ്‍മക്കള്‍ക്കും ആറ് വയസും മൂന്ന് വയസും ഉണ്ട്,' സാഹ. 'എനിക്ക് കോച്ചിംഗ് ഏറ്റെടുക്കാനുള്ള പദ്ധതികളും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണ്. ടോപ്പ് ഫ്‌ലൈറ്റ് ഫുട്‌ബോള്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സിഎഫ്എല്ലില്‍ പങ്കെടുക്കുക, തുടര്‍ന്ന് ഐ-ലീഗ്. ഞാന്‍. ഈ ലോക്ക്ഡൗണ്‍ ഇപ്പോള്‍ വരാതിരിക്കുകയും എല്ലാം കവര്‍ന്നെടുക്കുകയും ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ മുന്നേറാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍, ഞങ്ങള്‍ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ പാടുപെടുകയാണ്, ''സാഹ പറഞ്ഞു.


Next Story

Related Stories