TopTop
Begin typing your search above and press return to search.

പുതിയ ഫാന്‍ എന്‍ഗേജ്‌മെന്റ് പദ്ധതിയുമായി കേരള ബ്ലാസ്റ്റേഴ്സ്

പുതിയ ഫാന്‍ എന്‍ഗേജ്‌മെന്റ് പദ്ധതിയുമായി കേരള ബ്ലാസ്റ്റേഴ്സ്

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ററാക്ടീവ് ടെക്‌നോളജി ഇന്നൊവേറ്ററായ ഡ്യൂസേര്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മികച്ച ആരാധക ഇടപെലുകള്‍ ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് ലൈവ് തംബോല ഗെയിമിംഗ് ആപ്ലിക്കേഷനായ 'മൂല' അവതരിപ്പിച്ചത്. സാമൂഹ്യ അകലം പാലിക്കുന്ന ഈ അസാധാരണ കാലഘട്ടത്തില്‍ പോലും ആരാധകരുമായി കൂടുതല്‍ ബന്ധം പുലര്‍ത്തുന്നതിനും അവര്‍ക്ക് ക്ലബ്ബുമായി ഇടപഴകുന്നതിനുമുള്ള മറ്റൊരു സംരംഭമാണിതെന്ന് ക്ലബ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ലോകമെമ്പാടുമുള്ള കെബിഎഫ്സി ആരാധകര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന തരത്തില്‍ യൂസര്‍ ഇന്റര്‍ഫേസ് ഉള്‍ക്കൊള്ളുന്ന ലൈവ് തംബോല ഗെയിം ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ എംലൈവ് ഗെയിമുകളായും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മൂല ലൈവ് എന്ന നിലയിലും ഡൗണ്‍ലോഡ് ചെയ്യാം. ലൈവ് ഹോസ്റ്റുകള്‍ക്കൊപ്പം ആഴ്ചയില്‍ രണ്ടുതവണ നടക്കുന്ന ഗെയിമില്‍ പങ്കെടുക്കുന്നതിലൂടെ ആരാധകര്‍ക്ക് സമ്മാന തുകകള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഈ സംരംഭത്തിലൂടെ വീടുകളില്‍ സുരക്ഷിതമായിരിന്നുകൊണ്ട് ഡിജിറ്റലായി ഒത്തുചേരാനും, ഇടപഴകാനും ക്ലബ് ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നു.

'' സൗജന്യ തത്സമയ ഗെയിമിംഗ് ആപ്ലിക്കേഷനായ മൂല ലൈവ് ലോകമെമ്പാടുമുള്ള സുഹൃത്തുക്കളെയും കുടുംബങ്ങളെയും ഒരുമിച്ച് കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി സഹകരിക്കുന്നതിലും ആഗോള കെബിഎഫ്സി കുടുംബത്തെ തംബോല പോലുള്ള രസകരമായ ലൈവ് ഗെയിമുകളുമായി ബന്ധിപ്പിക്കുന്നതിലും ഞങ്ങള്‍ സന്തുഷ്ടരാണ്. '' ഡ്യൂസെര്‍ ടെക്‌നോളജീസിന്റെ സഹസ്ഥാപകനും സിഇഒയുമായ ക്രിസ് ലോറന്‍സ് പറയുന്നു.'മൂല ഗെയിമിംഗ് ആപ്പുമായി സഹകരിക്കുന്നതിലും ഞങ്ങളുടെ ആരാധകര്‍ക്ക് തംബോല അനുഭവത്തിന്റെ ആവേശകരമായ അവസരം നല്‍കുന്നതിലും ഞങ്ങള്‍ സന്തുഷ്ടരാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഉടമ നിഖില്‍ ഭരദ്വാജും പറയുന്നു.

Next Story

Related Stories