TopTop
Begin typing your search above and press return to search.

ലോക്ഡൗണ്‍ ദുരിതത്തിനിടയില്‍ കുടിയേറ്റ തൊഴിലാളിയായ പിതാവിനെ പിന്നിലിരുത്തി 1200 കിമീ സൈക്കിള്‍ ചവിട്ടി 15-കാരി; സഹനശക്തിയും സ്നേഹവുമെന്ന് ഇവാങ്ക ട്രംപ്

ലോക്ഡൗണ്‍ ദുരിതത്തിനിടയില്‍ കുടിയേറ്റ തൊഴിലാളിയായ പിതാവിനെ പിന്നിലിരുത്തി 1200 കിമീ സൈക്കിള്‍ ചവിട്ടി 15-കാരി; സഹനശക്തിയും സ്നേഹവുമെന്ന് ഇവാങ്ക ട്രംപ്

ബിഹാര്‍ സ്വദേശിയായ ജ്യോതി കുമാരി എന്ന പതിനഞ്ചുകാരി, പരിക്കേറ്റ പിതാവിനെ തന്റെ സൈക്കിളിന്റെ പിന്നിലിരുത്തി 1200 കിലോമീറ്റര്‍ സഞ്ചരിച്ചത് സമൂഹമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ്. ഹരിയാനയിലെ ഗുരുഗ്രാമത്തില്‍ നിന്നും ബിഹാറിലേക്കായിരുന്നു ജ്യോതികുമാരിയുടെ സാഹസിക യാത്ര. നിലവില്‍ താമസിച്ചുകൊണ്ടിരുന്ന സ്ഥലത്ത് നിന്ന് എപ്പോള്‍ വേണമെങ്കിലും പുറത്താക്കപ്പെടുമെന്ന സാഹചര്യം വന്നതോടെയാണ് ജന്മനാട്ടിലേക്ക് മടങ്ങാന്‍ ജ്യോതി കുമാരി തീരുമാനിച്ചത്. എന്നാല്‍ കൊറോണ പശ്ചാത്തലത്തില്‍ യാത്ര സൗകര്യങ്ങളില്ലാതായതോടെ ആ തീരുമാനം അനിശ്ചിതത്വത്തിലായി. സൈക്കിളില്‍ യാത്ര പുറപ്പെടാമെന്ന് ജ്യോതി കുമാരി തന്നെ പിതാവിനോട് പറയുകയായിരുന്നു.

ജ്യോതികുമാരിയുടെ സാഹസിക യാത്ര ശ്രദ്ധയില്‍പ്പെട്ട സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇപ്പോള്‍ വാഗ്ധാനവുമെത്തിയിരിക്കുകയാണ്. ലോക് ഡൌണ്‍ തീരുന്ന മുറയ്ക്ക് ഡല്‍ഹിയിലെത്തി ട്രയല്‍സില്‍ പങ്കെടുക്കാനുള്ള അവസരം നീട്ടിയിരിക്കുകയാണ് ഫെഡറേഷന്‍. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ എട്ടാം ക്ലാസുകാരിയായ ജ്യോതി കുമാരിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും രംഗത്തെത്തി.

"സഹനശക്തിയും സ്നേഹവും നിറഞ്ഞ മനോഹരമായ സാഹസിക പ്രവൃത്തി...!" എന്നായിരുന്നു ഇവാന്‍ക ട്രംപ് പറഞ്ഞത്. ട്വിറ്ററിലൂടെയാണ് പതിനഞ്ചുകാരിയായ ജ്യോതി കുമാരിയെ ട്രംപിന്റെ മകള്‍ പ്രശംസിച്ചത്. പതിനഞ്ച് വയസുള്ള ജ്യോതി കുമാരി സ്വന്തം ഗ്രാമത്തിലെത്താന്‍ പരിക്കേറ്റ അച്ഛനേയും സൈക്കിളിലിരുത്തി എട്ടു ദിവസമെടുത്താണ് 1,200 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്തത്. സഹനശക്തിയുടേയും സ്നേഹത്തിന്റെയും മനോഹരമായ ഈ സാഹസകൃത്യം ഇന്ത്യന്‍ ജനതയുടെ മനോധര്‍മത്തേയും സൈക്കിളിങ് ഫെഡറേഷനേയുമാണ് കീഴടക്കിയത്, ഇവാന്‍ക ട്വീറ്റ് ചെയ്തു.

ഗുരുഗ്രാമില്‍ സൈക്കിള്‍ റിക്ഷ ഓടിച്ചിരുന്ന മോഹന്‍ പസ്വാന് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ബിഹാറില്‍ നിന്ന് ജ്യോതി കുമാരി അമ്മയ്ക്കൊപ്പം അച്ഛന്റെ അരികിലെത്തിയത്. അംഗനവാടി ജീവനക്കാരിയായ അമ്മ വീട്ടിലേക്ക് മടങ്ങിയെങ്കിലും ജ്യോതി അച്ഛനെ ശുശ്രൂഷിക്കാന്‍ അവിടെ തന്നെ തുടര്‍ന്നു. എന്നാല്‍ വരുമാനം നിലച്ചതോടെ താമസിച്ചിരുന്ന വീട്ടിന്റെ ഉടമസ്ഥന്‍ ഇറക്കി വിടുമെന്ന സാഹചര്യം വന്നതോടെ ഏതെങ്കിലും വിധത്തില്‍ വീട്ടിലേക്ക് മടങ്ങാന്‍ ജ്യോതി തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് കൈയില്‍ സൂക്ഷിച്ചിരുന്ന 2000 രൂപ കൊടുത്ത് ഒരു പഴയ സൈക്കിള്‍ വാങ്ങി ബീഹാറിലേക്ക് ചവിട്ടാന്‍ ആ 15-കാരി തീരുമാനിക്കുകയായിരുന്നു. പിതാവ് തന്നെ നിരുത്സാഹപ്പെടുത്തിയെങ്കിലും ജ്യോതി കുമാരി പിന്മാറാന്‍ തയാറായില്ല.

15 yr old Jyoti Kumari, carried her wounded father to their home village on the back of her bicycle covering +1,200 km over 7 days.

This beautiful feat of endurance & love has captured the imagination of the Indian people and the cycling federation!🇮🇳 https://t.co/uOgXkHzBPz
— Ivanka Trump (@IvankaTrump) May 22, 2020

Next Story

Related Stories