TopTop
Begin typing your search above and press return to search.

ഗുജറാത്തിനെ വീഴ്ത്തി സൗരാഷ്ട്ര; 21 വര്‍ഷത്തിന് ശേഷം രഞ്ജിയിലെ റെക്കോര്‍ഡ് തകര്‍ത്ത് ഉനദ്കട്ട്

ഗുജറാത്തിനെ വീഴ്ത്തി സൗരാഷ്ട്ര; 21 വര്‍ഷത്തിന് ശേഷം രഞ്ജിയിലെ റെക്കോര്‍ഡ് തകര്‍ത്ത് ഉനദ്കട്ട്

ഏഴ് വിക്കറ്റ് പിഴുത ജയദേവ് ഉനദ്കട്ടിന്റെ തകര്‍പ്പന്‍ ബൗളിംഗ് കരുത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്ര ഫൈനലില്‍ പ്രവേശിച്ചു. ഗുജറാത്തിനെ 92 റണ്‍സിന് തോല്‍പ്പിച്ചാണ് സൗരാഷ്ട്രയുടെ മുന്നേറ്റം. ഫൈനലില്‍ ബംഗാളാണ് എതിരാളി. സ്‌കോര്‍: സൗരാഷ്ട്ര 304, 274; ഗുജറാത്ത് 252, 234. അതേസമയം രണ്ടാം ഇന്നിങ്‌സിലെ ഏഴു വിക്കറ്റ് ഉള്‍പ്പെടെ മത്സരത്തിലാകെ 10 വിക്കറ്റ് വീഴ്ത്തി രഞ്ജിയിലെ ഒരു റെക്കോര്‍ഡും ഉനദ്കട്ട് മറികടന്നു. ഒരു രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന പേസര്‍ എന്ന റെക്കോര്‍ഡാണ് താരം മറികടന്നത്. 1998-99 ല്‍ 2 വിക്കറ്റ് നേടിയ കര്‍ണാടകയുടെ ദോഡ ഗണേഷിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. ഈ സീസണില്‍ ഇതുവരെ 65 വിക്കറ്റ് നേട്ടമാണ് ഉനദ്കട്ട് സ്വന്തമാക്കിയത്. 22.2 ഓവറെറിഞ്ഞ ഉനദ്കട്ട് 56 റണ്‍സ് വിട്ടുകൊടുത്താണ് ഏഴ് വിക്കറ്റെടുത്തത്. ബൗളര്‍മാരുടെ ആകെ പട്ടികയില്‍ ബിഷന്‍ സിംഗ് ബേഡിയെ (64 വിക്കറ്റ്) യു, മറികടന്ന ഉനദ്കട്ടിന് മൂന്നു വിക്കറ്റ് കൂടി നേടിയാല്‍ ബീഹാര്‍ സ്പിന്നര്‍ അശുതോഷ് അമാന്‍ ന്റെ 68 വിക്കറ്റ് നേട്ടവും മറികടക്കാം. ഈ സീസണില്‍ ഉനദ്കട്ടിന്റെ ഏഴാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

മത്സരത്തില്‍ 327 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഗുജറാത്തിന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. അഞ്ചു വിക്കറ്റിന് 63 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഗുജറാത്തിന് ആറാം വിക്കറ്റിന് പാര്‍ഥിവ് പട്ടേലും (93) ചിരാഗ് ഗാന്ധിയും (96) പ്രതീക്ഷ പകര്‍ന്നു. എന്നാല്‍, 221-ല്‍ നില്‍ക്കെ പട്ടേലിനെ മടക്കി ഉനദ്കട്ട് സൗരാഷ്ട്രയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നാലെ, അക്സര്‍ പട്ടേല്‍ (0), റൂഷ് കലാറിയ (1), ചിരാഗ് ഗാന്ധി,അര്‍സാന്‍ നാഗ്വസ്വല്ല (4) എന്നിവരും മടങ്ങിയതോടെ ഗുജറാത്ത് മത്സരം കൈവിട്ടു.

Next Story

Related Stories