TopTop
Begin typing your search above and press return to search.

ഇത്തവണ നേട്ടം വീല്‍ചെയര്‍ റേസിംഗില്‍; പരിമിതികളെ മറികടന്ന് പറക്കുകയാണ് ജോബി മാത്യു

ഇത്തവണ നേട്ടം വീല്‍ചെയര്‍ റേസിംഗില്‍; പരിമിതികളെ മറികടന്ന് പറക്കുകയാണ് ജോബി മാത്യു

പരിമിതികളെ മറികടന്ന് ജോബി മാത്യു കായിക രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കുകയാണ്. ഏറ്റവും ഒടുവില്‍ ഒഎന്‍ജിസി സംഘടിപ്പിച്ച പരാഗെയിംസിലെ 100 മീറ്റര്‍ വീല്‍ചെയര്‍ റേസിംഗില്‍ ജോബി ഒന്നാമനായി നേട്ടം കൊയ്തു. ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു മത്സരം. കൊച്ചിയില്‍ ബിപിസിഎലില്‍ മാനേജരായി ജോലി ചെയ്യുന്ന ജോബിയുടെ നേട്ടം ഇതാദ്യമല്ല. മലയോര ഗ്രാമത്തില്‍ വിധവയായ അമ്മയുടെ സംരക്ഷണത്തില്‍ കൈകള്‍ നിലത്തൂന്നി പുഴകള്‍ നീന്തിക്കയറി 15 കിലോമീറ്ററോളം മലമടക്കിലൂടെ യാത്ര ചെയ്ത സ്‌കൂള്‍ ജീവിതവും,അംഗ പരിമിതിന് ലോകചാമ്പ്യനാകാനാകില്ലെന്ന അധികൃതരുടെ ദുര്‍വിധിയൊന്നും ജോബിയുടെ നിചയദാര്‍ഢ്യത്തിനു മുന്നില്‍ വിലങ്ങുതടിയായില്ല. കായിക രംഗത്ത് നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് കുതിക്കുകയായിരുന്നു ജോബി.

2008ല്‍ ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ജനറല്‍ ക്യാറ്റഗറിയിലെ ചാമ്പ്യനായിരുന്നു ജോബി, കായികയിനങ്ങളുടെയൊക്കെ കളിത്തോഴനാണ് ജോബി. ഷോട്ട് പുട്ട്, ഡിസ്‌കസ്, ജാവലിന്‍, പവര്‍ ലിഫ്റ്റിംഗ്, ബാഡ് മിന്റണ്‍, ടേബിള്‍ ടെന്നീസ് എല്ലാം ജോബിക്കു വഴങ്ങും. ഭിന്നശേഷിക്കാരുടെ മത്സരങ്ങളില്‍ ജില്ലാതലം മുതല്‍ ലോകതലംവരെ അവയിലൊക്കെ പതക്കങ്ങള്‍ നേടിയിട്ടുമുണ്ട്. പലയിനങ്ങളിലായി 24 തവണ ലോകകിരീടം നേടി ഈ 43-കാരന്‍. പഞ്ചഗുസ്തിയാണ് തന്റെ തട്ടകമെന്നറിഞ്ഞത് കോളേജില്‍ പഠിക്കുമ്പോഴാണ്.പിന്നെ ആ മേഖലയില്‍ മികവു നേടാനുള്ള കഠിനാദ്ധ്വാനമായി. മുട്ടിന്നു താഴെ വളര്‍ച്ചയില്ലാത്ത ജോബി നിരന്തരസാധനയിലൂടെ നേടിയ ശാരീരികമികവ് അദ്ദേഹത്തിന്റെ രൂപംതന്നെ തന്നെ വിളിച്ചുപറയും. 1994 മുതല്‍ 2004 വരെ 11 കൊല്ലം തുടര്‍ച്ചയായി ഭിന്നശേഷിക്കാരുടെ ദേശീയ മത്സരത്തില്‍ പഞ്ചഗുസ്തി ചാമ്പ്യനായതാണ് ആദ്യത്തെ മികച്ചനേട്ടം. പൊതുവിഭാഗത്തില്‍ ലോക ജേതാവായത് 2008-ലാണ്.

2017 ലോക ഡ്വാര്‍ഫ് ഒളിംമ്പിക്സില്‍ പവര്‍ലിഫ്റ്റിംങ്, ബാഡ്മിന്റ്ണ്‍ ഡബില്‍സ്, ഷോട്ട് പുട്ട്, ജാവലിന്‍, ഡിസ്‌കസ് തുടങ്ങിയ മത്സരങ്ങളില്‍ ജോബി മാത്യു മെഡലുകള്‍ നേടിയിട്ടുണ്ട്. 25 വര്‍ഷത്തിലേറെയായുള്ള ജോബിയുടെ കായിക മികവിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.എറണാകുളം ബിപിസിഎല്ലില്‍ അസിസ്റ്റന്റ് മാനേജരാണ് ജോബി. ഭാര്യ ഡോ. എസ് മേഘ നൃത്ത ഗവേഷകയാണ്. ജ്യോതിസ്, വിദ്യുത് എന്നിവര്‍ മക്കള്‍. ഈരാറ്റുപേട്ട സ്വദേശിയാണ്

Next Story

Related Stories