TopTop
Begin typing your search above and press return to search.

118 വര്‍ഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി ജോ റൂട്ടിന്റെ പേരില്‍

118 വര്‍ഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി ജോ റൂട്ടിന്റെ പേരില്‍

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയുമായ ടെസ്റ്റിന്റെ ഒന്നാം ദിനം റണ്ണൗട്ടായതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ തേടി നാണക്കേടിന്റെ റെക്കോര്‍ഡ് എത്തി. പുറത്തായതോടെ ഏറ്റവും കൂടുതല്‍ റണ്‍ഔട്ട് ആയ ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് റൂട്ടിന്റെ തലയിലായത്.

118 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആണ് റൂട്ട് ഇവിടെ തന്റെ പേരിലാക്കിയത്. ഇംഗ്ലണ്ട് നായകനായിരുന്ന സമയം മൂന്ന് വട്ടം റണ്‍ഔട്ടിലൂടെ പുറത്തായി ആര്‍ച്ചി മക്ലാരന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. മാഞ്ചസ്റ്ററില്‍ റോസ്റ്റന്‍ ചെയ്സ് റൂട്ടിനെ റണ്‍ഔട്ട് ആക്കിയതോടെ റൂട്ടിന്റെ പേരിലേക്ക് ആ റെക്കോര്‍ഡ് എത്തി.ടെസ്റ്റ് ക്രിക്കറ്റില്‍ റണ്ണൗട്ടിലൂടെ ആറ് പ്രാവശ്യമാണ് ജോ റൂട്ട് പുറത്തായത്. നായകനായതിന് ശേഷം നാല് വട്ടം. ജെഫ് ബോയ്ക്കോട്ട്, മാറ്റ് പ്രയര്‍ എന്നിവരാണ് ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ഇംഗ്ലീഷ് കളിക്കാരില്‍ റൂട്ടിന് മുന്‍പിലുള്ളവര്‍. ഏഴ് തവണ വീതമാണ് ഇരുവരും റണ്‍ഔട്ട് ആയിട്ടുള്ളത്. ബാക്ക്‌വേര്‍ഡ് പോയിന്റിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളെടുക്കാനുള്ള ശ്രമത്തിന് ഇടയിലാണ് ചേസിന്റെ ത്രോ കൃത്യമായി സ്റ്റംപ് തൊട്ടത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലാണ് റൂട്ട് റണ്‍ഔട്ട് ആവുന്നത്. രണ്ടാം ടെസ്റ്റില്‍ സ്റ്റോക്ക്സിന്റെ വിക്കറ്റ് നഷ്ടമാവാതിരിക്കാന്‍ റൂട്ട് റണ്‍ഔട്ടായിരുന്നു.

29 കാരനായ ക്രിക്കറ്റ് താരം എട്ടുവര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ ഇതുവരെ 93 ടെസ്റ്റുകളിലും 146 ഏകദിനങ്ങളിലും 32 ടി 20 യിലും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 48 ഉം ഏകദനിത്തില്‍ 51 ഉം ആണ് റൂട്ടിന്റെ ബാറ്റിംഗ് ശരാശരി

Next Story

Related Stories