TopTop
Begin typing your search above and press return to search.

കാല്‍പന്തിലെ 'ദൈവത്തിന്റെ കൈ'; 34 വര്‍ഷം മുമ്പ് മറഡോണ അര്‍ജന്റീനയുടെ രക്ഷകനായി മാറിയ ദിനം

കാല്‍പന്തിലെ ദൈവത്തിന്റെ കൈ; 34 വര്‍ഷം മുമ്പ് മറഡോണ അര്‍ജന്റീനയുടെ രക്ഷകനായി മാറിയ ദിനം

1986 ജൂണ്‍ 22 ഇതേ ദിവസം അര്‍ജന്റീനയും ഇംഗ്ലണ്ടും 1986 ലെ ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിലമതിക്കാനാവാത്ത ട്രോഫിയോട് അടുക്കുന്നു. മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിലെ 1,14,000 ഓളം കാണികളെ സാക്ഷിയാക്കി ഡീഗോ മറഡോണ എന്ന 20 ാം നൂറ്റാണ്ടിലെ അതുല്യ പ്രതിഭ കൈ കൊണ്ട് ഗോള്‍ നേടി അര്‍ജന്റീനയുടെ രക്ഷകനും എതിര്‍ ടീമിന്റെ അന്തകനുമായി മാറി. കാല്‍പന്തില്‍ 'ദൈവത്തിന്റെ കൈ' പതിഞ്ഞിട്ട് ഇന്ന് 34 വര്‍ഷമായി.

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചപ്പോള്‍ 51ാം മിനുട്ടിലാണ് ഫുട്ബോള്‍ നിരീക്ഷകരെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച് അര്‍ജന്റീന ക്യാപ്റ്റനായിരുന്ന ഡീഗോ മറഡോണ കൈ കൊണ്ടു വല കുലുക്കിയത്. ജോര്‍ജ് വാല്‍ദാനോ നല്‍കിയ പന്ത് ഇംഗ്ലണ്ടണ്ടിന്റെ വിഖ്യാത ഗോള്‍ കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടന്റെ തലയ്ക്കു മുകളിലൂടെ ചാടി കൈ കൊണ്ടു തട്ടി ഗോളാക്കുകയായിരുന്നു ഡീഗോ. കളി നിയമത്തിനെതിരായ ഗോളായിരുന്നെങ്കിലും കായിക ലോകം ഇതിനെ ദൈവത്തിന്റെ കൈ എന്നു വിളിച്ചു. കൈകൊണ്ടു ഗോള്‍ നേടിയ സമയത്ത് ടീമംഗങ്ങള്‍ വന്നു എന്നെ അഭിനന്ദിക്കുമെന്നു കരുതി. എന്നാല്‍ സഹതാരങ്ങള്‍ അതിന് മടിച്ചു, റഫറി ഗോള്‍ വിധിക്കില്ല എന്ന് ഭയന്ന് അതുണ്ടായില്ല. തന്നെ വന്നു കെട്ടിപ്പിടിക്കാന്‍ അവരോട് ആവശ്യപ്പെട്ടു

കൈകൊണ്ടുള്ള ഗോളിനു പിന്നാലെ നൂറ്റാണ്ടണ്ടിന്റെ ഗോളും കുറിച്ച് വില്ലനായും നായകനായും മറഡോണ ഒരേ സമയം പകര്‍ന്നാടുന്നതിനും ലോകം സാക്ഷിയായി. ആദ്യ ഗോള്‍ നേടി നാലു മിനുട്ടു മാത്രം കളി മുന്നോട്ടു പോയപ്പോഴാണ് എതിര്‍ ടീമിനെയും കായിക ലോകത്തെയും അത്ഭുതപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളും മറഡോണ നേടിയത്. മിഡ്ഫീല്‍ഡര്‍ ഹെക്ടര്‍ എന്റിക്ക് നല്‍കിയ പാസ് സ്വീകരിച്ച് എതിര്‍ പോസ്റ്റിന്റെ 60 യാര്‍ഡ് അകലെ നിന്നു പന്തുമായി കുതിച്ച മറഡോണ ഇംഗ്ലണ്ടണ്ടിന്റെ പീറ്റര്‍ ബേഡ്സ്ലി, പീറ്റര്‍ റെയ്ഡ്, ടെറി ഫെന്‍വിക്ക് എന്നിവരെയും ടെറി ബുച്ചറെ രണ്ടു തവണയും മറികടന്ന് പീറ്റര്‍ ഷില്‍ട്ടനെ സ്തബ്ധനാക്കി ഇംഗ്ലീഷ് വല കുലുക്കി. പാസ് സ്വീകരിച്ച് മറഡോണ 10 സെക്കന്‍ഡ് കൊണ്ട് ലക്ഷ്യം കണ്ടു. . 80 ാം മിനുട്ടില്‍ ഇംഗ്ലീഷ് താരം ഗാരി ലൈന്‍കെര്‍ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ അത് മതിയാകുമായിരുന്നില്ല. മത്സരം 2-1 നു ജയിച്ച അര്‍ജന്റീന സെമിയില്‍ ബെല്‍ജിയത്തെയും ഫൈനലില്‍ പശ്ചിമ ജര്‍മനിയെയും കീഴടക്കി ലോക കിരീടത്തില്‍ മുത്തമിട്ടു. ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ബോളും മറഡോണ സ്വന്തമാക്കി.

Next Story

Related Stories