TopTop
Begin typing your search above and press return to search.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോരാട്ടവും രക്ഷിച്ചില്ല; യുവന്റസ് പുറത്ത്, ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ലിയോണ്‍

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോരാട്ടവും രക്ഷിച്ചില്ല; യുവന്റസ് പുറത്ത്, ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ലിയോണ്‍

ക്രിസ്റ്റിയാനോ റൊണാര്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടം കൊണ്ട് യുവന്റസിനെ രക്ഷിക്കാനായില്ല, ഇത്തവണയും ചാമ്പ്യന്‍സ് ലീഗ്‌ കിരീടമെന്ന സ്വപ്‌നം ബാക്കിയാക്കി യുവന്റസ് ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. രണ്ട് ഗോള്‍ നേടി ലിയോണിനെതിരെ മത്സരം വിജയിച്ചെങ്കിലും(2-1ന്) 2-2 എന്ന അഗ്രിഗേറ്റ് സ്‌കോറില്‍ എത്തിയിട്ടും എവേ ഗോളിന്റെ ബലത്തില്‍ ലിയോണ്‍ ക്വാര്‍ട്ടറില്‍ എത്തുകയായിരുന്നു.

മത്സരത്തിന്റെ 12 ആം മിനിറ്റില്‍ യുവന്റസിനെതിരായി റഫറി പെനാള്‍ട്ടി വിധിച്ചതോടെ വിവാദ പെനല്‍റ്റിയിലൂടെ ലിയോണ്‍ 1-0ന് ടൂറിനില്‍ മുന്നിലെത്തി. ഒപ്പം അഗ്രിഗേറ്റില്‍ 2-0 മുന്നില്‍. പെനാള്‍ട്ടി തീരുമാനം തെറ്റായിരുന്നു എങ്കിലും പെനാള്‍ട്ടി എടുത്ത മെംഫിസ് ഡിപാ ലിയോണിനായി സ്‌കോര്‍ ചെയ്തു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിടേണ്ടി വന്ന യുവന്റസിനെ ചുമലിലേറ്റി രണ്ട് ഗോളുകളുമായി റൊണാള്‍ഡോ എത്തിയത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.

എവേ ഗോള്‍ നേട്ടം ലിയോണിന് കാര്യങ്ങള്‍ എളുപ്പമായപ്പോള്‍ ക്വാര്‍ട്ടറില്‍ എത്തണമെങ്കില്‍ യുവന്റസ് മൂന്ന് ഗോള്‍ സ്‌കോര്‍ ചെയ്യണമെന്നായി. തുടര്‍ന്ന് 43ആം മിനുട്ടില്‍ യുവന്റസിന് അനുകൂലമായ പെനാള്‍ട്ടി വിധിച്ചതോടെ അവര്‍ക്ക് തിരികെ വരാന്‍ അവസരമായി അത്. വിവാദമായ മറ്റൊരു പെനാല്‍റ്റിയാണ് ആതിഥേയര്‍ക്ക് അവരുടെ സമനില നല്‍കിയത്. ലക്ഷ്യം തെറ്റാതെ പെനാള്‍ട്ടി സ്‌പോട്ടില്‍ നിന്ന് റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. സ്‌കോര്‍ 1-1. അഗ്രിഗേറ്റില്‍ ലിയോണ്‍ 2-1 യുവന്റസ്. തുടര്‍ന്ന് രണ്ടാം പകുതിയിലും റൊണാള്‍ഡോ തന്റെ മികവ് കൊണ്ട് യുവന്റസിന്റെ രണ്ടാം ഗോള്‍ നേടി. ഒരു ഇടം കാലന്‍ ലോങ് റേഞ്ചറിലൂടെ ആയിരുന്നു റൊണാള്‍ഡോയുടെ ആ ഗോള്‍. മത്സരം 2-1ന് യുവന്റസ് മുന്നില്‍. അപ്പോഴും അഗ്രിഗേറ്റില്‍ 2-2 എവേ ഗോളില്‍ ലിയോണ്‍ മുന്നില്‍. മൂന്നാം ഗോള്‍ ലക്ഷ്യത്തിനായി ഡിബാലയെ ഇറക്കിയെങ്കിലും പരുക്ക് മൂലം താരം മടങ്ങുകയായിരുന്നു. ഇതോടെ യുവന്റസിന്റെ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ അവസാനിക്കുകയായിരുന്നു. ലിയോണ്‍ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ആകും നേരിടുക.

ചാമ്പ്യന്‍സ് ലീഗ് കിരീടം ഈ സീസണലും നഷ്ടമാകുമ്പോള്‍ യുവന്റസ് പരിശീലകനായ മൗറീഷ്യോ സാരിയെ അസ്വസ്ഥതയിലാക്കി. യുവന്റസ് തുടര്‍ച്ചയായി ഒമ്പത് സീസണുകളില്‍ സെരി എ ചാമ്പ്യന്മാരാണെങ്കിലും, 1996 ന് ശേഷം യൂറോപ്യന്‍ ഫുട്‌ബോളിന്റെ ഏറ്റവും വലിയ നേട്ടം അവര്‍ നേടിയിട്ടില്ല. വിജയങ്ങള്‍ സ്വന്തമാക്കുന്നുണ്ടെങ്കിലും ക്ലബ് അന്വേഷിക്കുന്ന നേട്ടത്തിലെത്തിക്കുന്നതില്‍ സാരി പരാജയപ്പെട്ടു.


Next Story

Related Stories