TopTop
Begin typing your search above and press return to search.

റൊണാള്‍ഡോയുടെ മികവില്‍ തകര്‍പ്പന്‍ ജയവുമായി യുവന്റസ്

റൊണാള്‍ഡോയുടെ മികവില്‍ തകര്‍പ്പന്‍ ജയവുമായി യുവന്റസ്

സീരി എയില്‍ ലീചെക്കെതിരെ തകര്‍പ്പന്‍ ജയവുമായി യുവന്റസ്. എതിരില്ലാത്ത നാലു ഗോളുകളുടെ വിജയത്തോടെ നിലവിലെ ചാംപ്യന്മാരായ യുവന്റസ് ഒന്നാംസ്ഥാനത്ത് കൂടുതല്‍ ആധിപത്യത്തോടെ നില ഉറപ്പിച്ചു. ജയം ഒന്നാംസ്ഥാനത്തുള്ള യുവന്റസിന്റെ ലീഡ് ഏഴു പോയിന്റാക്കി ഉയര്‍ത്തി.

മത്സരത്തില്‍ രണ്ടാം പകുതിയില്‍ ഡിബാലയിലൂടെ ആയിരുന്നു യുവന്റസിന്റെ ആദ്യ ഗോള്‍.ലെക്കെ താരം എവ്ഗന്‍ ഷാക്കോവിന്റെ മിസ് പാസ് പിടിച്ചെടുത്ത റൊണാള്‍ഡോ പന്ത് ഡിബാലയ്ക്കു മറിച്ചു നല്‍കുകയായിരുന്നു. ബോക്സിന് തൊട്ടു പുറത്തു നിന്ന് ഡിബാല തൊടുത്ത കരുത്തുറ്റ ഇടംകാല്‍ ഷോട്ട് വലയിലെത്തി. 62ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ ആയിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. ഈ സീസണില്‍ റൊണാള്‍ഡോയുടെ 23ാമത്തെ ഗോളാണിത്. 83ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ബാക്ക് ഹീല്‍ വലയിലേക്കു വഴി തിരിച്ചുവിട്ട് ഹിഗ്വയ്ന്‍ യുവന്റസിന്റെ സ്‌കോര്‍ 3-0 ആക്കി. രണ്ടു മിനിറ്റിനുള്ളില്‍ ഡഗ്ലസ് കോസ്റ്റയുടെ കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ഡച്ച് ഡിഫന്റര്‍ ഡിലൈറ്റ് യുവന്റസിന്റെ ഗോള്‍പട്ടിക തികയ്ക്കുകയും ചെയ്തു.

മത്സരത്തില്‍ ആദ്യ പകുതിയില്‍ ലീചെയുടെ ലൂസിയോണി ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതാണ് അവരുടെ പ്രതിരോധങ്ങളെ തകര്‍ത്തത്. യുവന്റസിന്റെ നാലു ഗോളുകളില്‍ മൂന്നിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പങ്കുണ്ട്. രണ്ടാം പകുതിയില്‍ ഡിബാലയിലൂടെ ആയിരുന്നു യുവന്റസിന്റെ ആദ്യ ഗോള്‍. വിജയത്തോടെ യുവന്റസിന് ലീഗില്‍ ഒന്നാം സ്ഥാനത്ത് ഏഴു പോയന്റിന്റെ ലീഡായി. 28 മത്സരങ്ങളില്‍ നിന്ന് 69 പോയന്റാണ് യുവന്റസിന് ഉള്ളത്.

സ്പാനിഷ് ലാ ലിഗയിലെ ഏക മല്‍സരത്തില്‍ സെവിയ്യ സമനിലയില്‍ കുരുങ്ങി. സ്വന്തം മൈതാനത്ത് 1-1ന് റയല്‍ വല്ലഡോലിഡാണ് തളച്ചത്. 25ാം മിനിറ്റില്‍കിക്കോ ഒലിവാസിലൂടെ വല്ലഡോലിഡാണ് ആദ്യം മുന്നിലെത്തിയതെങ്കിലും 83ാം മിനിറ്റില്‍ ലൂക്കാസ് ഒക്കാംപോസിന്റെ ഗോല്‍ സെവിയ്യ ഒപ്പമെത്തി. ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു മുന്നേറാനുള്ള അവസരമാണ് സെവിയ്യ സമനില വഴങ്ങി നഷ്ടപ്പെടുത്തിയത്.

Next Story

Related Stories