TopTop
Begin typing your search above and press return to search.

' സമ്പാദിക്കുന്നതെന്താണോ അതില്‍ സന്തുഷ്ടനാണ്'; കായിക ക്ഷമതാ പരിശോധനയ്ക്കില്ലെന്ന് ഊസൈന്‍ ബോള്‍ട്ടിനെ പിന്നിലാക്കിയ ശ്രീനിവാസ ഗൗഡ

 സമ്പാദിക്കുന്നതെന്താണോ അതില്‍ സന്തുഷ്ടനാണ്; കായിക ക്ഷമതാ പരിശോധനയ്ക്കില്ലെന്ന് ഊസൈന്‍ ബോള്‍ട്ടിനെ പിന്നിലാക്കിയ ശ്രീനിവാസ ഗൗഡ

കായിക ക്ഷമതാ പരിശോധനയ്ക്കില്ലെന്ന് കമ്പാല (മരമടി) മല്‍സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ അതിശയിപ്പിക്കുന്ന വേഗത്തില്‍ ഓടിയെത്തിയതിലൂടെ ശ്രദ്ധ നേടിയ ശ്രീനിവാസ ഗൗഡ. ബെംഗളൂരുവിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ട്രാക്ക് ഇവന്റിനായി ട്രയല്‍സ് പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നും കമ്പാലയില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യമെന്നും ഇംഗ്ലിഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസ പറഞ്ഞു. ശ്രീനിവാസ ഗൗഡയുടെ പ്രകടനം ശ്രദ്ധയില്‍പ്പെട്ടെന്നും സ്പോര്‍ട്സ് അതോറിറ്റിയിലേക്ക് ക്ഷണിച്ച് ക്ഷമത പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവാണ് വ്യക്തമാക്കിയത്. തിങ്കളാഴ്ച ബെംഗളൂരുവിലുള്ള സായ് കേന്ദ്രത്തില്‍ എത്താനാണ് അറിയിച്ചിരുന്നത്. എന്നാല്‍ ശ്രീനിവാസ ഇതു വേണ്ടെന്നുവയ്ക്കുകയായിരുന്നു. തിങ്കളാഴ്ച ബെംഗളൂരുവില്‍ എത്തി മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയെ കാണുമെന്ന് ശ്രീനിവാസ അറിയിച്ചു.

ട്രാക്ക് ഇവന്റ് വ്യത്യസ്തമായ ഒരു ബോള്‍ ഗെയിമാണെന്നും അവിടെ അത് വലുതാക്കാന്‍ കഴിയുമോ എന്ന് ഉറപ്പില്ലെന്നും കമ്പാല മല്‍സരത്തില്‍ ഉപ്പുകുറ്റിയും അവാരിക്കാരനും എരുകളുമാണ് പ്രധാനം. എന്നാല്‍ ഒരു ട്രാക്ക് റേസില്‍ കാല്‍വിരലുകളാണ്. ബോള്‍ട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കില്‍ ഓടുന്നത് ബുദ്ധിമുട്ടാകുമെന്നും ഇരുപത്തിയെട്ടുകാരന്‍ വ്യക്തമാക്കി. എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസയുടെ പ്രതികരണം. 15-ാം വയസ്സില്‍ കമ്പാലയില്‍ നെല്‍വയലുകളില്‍ ഇടംപിടിച്ച താരം തന്റെ കരിയറിലെ നൂറുകണക്കിന് കമ്പാല മത്സരങ്ങളില്‍ ഒരു സവാരിക്കാനായി പങ്കെടുക്കുകയും പതിനായിരക്കണക്കിന് സമ്മാനങ്ങള്‍ നേടുകയും ചെയ്തു. കമ്പാലയില്‍ നിന്ന് താന്‍ എത്രമാത്രം സമ്പാദിക്കുമെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല, എന്നാല്‍ താന്‍ സമ്പാദിക്കുന്നതെന്താണോ അതില്‍ സന്തുഷ്ടനാണ് അദ്ദേഹം പറഞ്ഞു.

കാളയോട്ടമത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെക്കാള്‍ വേഗത്തില്‍ ഓടിയ ശ്രീനിവാസ ഗൗഡ ഒറ്റദിവസം കൊണ്ടാണ് താരമായത്. ദക്ഷിണ കന്നഡയിലെ ഉഡുപ്പിയില്‍ നടന്ന കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു മൂഡബദ്രിയില്‍ നിന്നുള്ള ശ്രീനിവാസ ഗൗഡയുടെ മിന്നും പ്രകടനം. ഇന്ത്യന്‍ ബോള്‍ട്ട് എന്ന വിളിപ്പേരും കിട്ടി. ഇതിനു പിന്നാലെ പ്രതികരണവുമായി ശ്രീനിവാസ ഗൗഡ രംഗത്തെത്തിതിരുന്നു. ആളുകള്‍ തന്നെ ബോള്‍ട്ടുമായാണ് താരതമ്യം ചെയ്യുന്നതെന്നും എന്നാല്‍ ബോള്‍ട്ട് ലോകചാംപ്യനാണെന്നും താന്‍ ചെളിയില്‍ ഓടുന്നവനാണെന്നും ശ്രീനിവാസ പറഞ്ഞു.

Next Story

Related Stories