TopTop
Begin typing your search above and press return to search.

'ധോണിയെയും സച്ചിനെയും കോഹ്‌ലിയെയും കണ്ട് പഠിക്ക്'; ഉമര്‍ അക്മലിനെ ഉപദേശിച്ച് സഹോദരന്‍ കമ്രാന്‍ അക്മല്‍

ധോണിയെയും സച്ചിനെയും കോഹ്‌ലിയെയും കണ്ട് പഠിക്ക്; ഉമര്‍ അക്മലിനെ ഉപദേശിച്ച് സഹോദരന്‍ കമ്രാന്‍ അക്മല്‍

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മാലിനെ കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിലക്കിയതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നത്. വാതുവെപ്പുകാര്‍ സമീപിച്ച വിവരം മറച്ചുവെന്ന കാരണത്താലാണ് താരത്തിനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയത്. മൂന്നു വര്‍ഷത്തെ വിലക്കു ലഭിച്ച പാക്കിസ്ഥാന്‍ താരം ഉമര്‍ അക്മലിന് മാതൃകയാക്കാന്‍ ഇന്ത്യന്‍ താരങ്ങളിലേക്കു വിരല്‍ചൂണ്ടുകയാണ് പാക്കിസ്ഥാന്‍ താരവും മൂത്ത സഹോദരനുമായ കമ്രാന്‍ അക്മല്‍. രാജ്യാന്തര ക്രിക്കറ്റില്‍ പാലിക്കേണ്ട മര്യാദകള്‍ക്കായി ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, മഹേന്ദ്രസിങ് ധോണി തുടങ്ങിയവരെ കണ്ടു പഠിക്കാമെന്നാണ് കമ്രാന്റെ ഉപദേശം. ഉമര്‍ അക്മലിന് ഇപ്പോള്‍ വേണ്ടത് കുറച്ച് പിന്തുണയാണെന്നും കുടുംബത്തെ സംബന്ധിച്ചടുത്തോളം കോവിഡ്-19 കാരണവും ഉമര്‍ അക്മലിന് കാരണവും പ്രയാസമാണെന്നും കമ്രാന്‍ പറയുന്നു. 'മാധ്യമങ്ങള്‍ പറയുന്നത് പോലെയാകാന്‍ ഒരിക്കലും ഉമറിനാകില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയിട്ടുണ്ടാകാം, എന്നാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മറ്റാരോടും എന്ന പോലെയെ അവനോടും ഇടപ്പെടാവു. നേരത്തെയും ക്രിക്കറ്റ് ബോര്‍ഡ് അവനോട് വളരെ മോശമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അവന് കുറച്ച് കൂടെ പിന്തുണ വേണം,'' കമ്രാന്‍ പറഞ്ഞു.

''മറ്റുള്ളവരില്‍ നിന്ന് പാഠം പഠിക്കണം. ചെറുപ്പമാണ് അവന്‍. ശ്രദ്ധ കളയുന്ന നിരവധി കാര്യങ്ങളുണ്ടാവും, കമ്രാന്‍ അക്മല്‍ പറഞ്ഞു. വിരാട് കോഹ് ലിയില്‍ നിന്ന് തന്നെ പഠിക്കാം. ഐപിഎല്ലിന്റെ തുടക്കത്തില്‍ കോഹ്‌ലി ഇങ്ങനെ അല്ലായിരുന്നു. എന്നാലിപ്പോള്‍ ആറ്റിറ്റിയൂഡിലും അപ്രോച്ചിലും കോഹ്‌ലി മാറ്റം വരുത്തി. എങ്ങനെയാണ് ലോകത്തിലെ ഒന്നാം നമ്പര്‍ താരമായി കോഹ്‌ലി മാറിയത് എന്ന് നോക്കൂ, കമ്രാന്‍ അക്മല്‍ ചൂണ്ടിക്കാട്ടി. വിവാദങ്ങളില്‍ നിന്ന് എന്നും മാറി നിന്ന സച്ചിനില്‍ നിന്നും ധോണിയില്‍ നിന്നും പാഠം പഠിക്കാനുണ്ടെന്നും പാക് മുന്‍ വിക്കറ്റ് കീപ്പര്‍ ചൂണ്ടിക്കാണിച്ചു. നമ്മുടെ തന്നെ ബാബര്‍ അസമിനെ നോക്കാനും ഉമര്‍ അക്മലിനോട് കമ്രാന്‍ പറയുന്നു. ഇന്ന് ലോകത്തെ ടോപ് 3യില്‍ ബാബര്‍ അസമിനുള്ള സ്ഥാനമുണ്ട്. ധോണി തന്റെ ടീമിനെ നയിച്ചത് നോക്കൂ, ഇതെല്ലാം ഉദാഹരണങ്ങളാണെന്ന് കമ്രാന്‍ അക്മല്‍ പറഞ്ഞു.


Next Story

Related Stories