TopTop
Begin typing your search above and press return to search.

ഐസിസി അനുമതി;കെയ്ന്‍ വില്യംസണ് പന്തെറിയാം

ഐസിസി അനുമതി;കെയ്ന്‍ വില്യംസണ് പന്തെറിയാം

ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ന്നും പന്തെറിയാന്‍ കഴിയുമെന്ന് ഐസിസി വ്യക്തമാക്കി.വില്യംസണിന്റെ ആക്ഷന്‍ നിയമാനുസൃതമാണ് എന്ന് ഐസിസി കണ്ടെത്തിയതോടെയാണിത്. കഴിഞ്ഞ മാസം 11 നായിരുന്നു താരത്തിന്റെ ബൗളിംഗ് ആക്ഷന്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയെ തുടര്‍ന്ന് ഐസിസി നിയമ പ്രകാരം താരത്തിന്റെ ബൗളിംഗ് ആക്ഷന്‍ അനുവദനീയമായ 15 ഡിഗ്രി ടോളറന്‍സിന് കീഴിലാണ് എന്ന് കണ്ടെത്തി. ഈ വര്‍ഷം ഓഗസ്റ്റില്‍ ഗാലെയില്‍ നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനിടെയാണ് വില്യംസണെ സംശയാസ്പദമായ ബൗളിംഗ് റിപ്പോര്‍ട്ട് ചെയ്തത്. നിയമാനുസൃതമല്ലാത്ത ബൗളിംഗ് ആക്ഷന്റെ പേരില്‍ 2014ല്‍ വിലക്ക് ലഭിച്ചിട്ടുള്ള താരമാണ് കെയ്ന്‍ വില്യംസണ്‍. ബൗളിംഗ് ആക്ഷനില്‍ മാറ്റം വരുത്തിയതിനാല്‍ ആ വര്‍ഷം അവസാനത്തോടെയാണ് വില്യംസണ് പന്തെറിയാനുള്ള അനുമതി ഐസിസി നല്‍കിയത്.

ഇതേ ടെസ്റ്റില്‍ വിവാദ ബൗളിംഗ് ആക്ഷന്റെ പേരില്‍ ലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയയും ഐസിസിയുടെ പരിശോധനയ്ക്ക് വിധേയനായിരുന്നു. എന്നാല്‍ ചെന്നൈയില്‍ നടന്ന പരിശോധനയില്‍ ആക്ഷന്‍ തെളിയാക്കാനാവാതെ വന്നതോടെ താരത്തെ ഒരു വര്‍ഷം വിലക്കിയിരുന്നു. ബൗളിംഗ് ആക്ഷന്റെ പേരില്‍ 2010 ഡിസംബറിലും വിലക്ക് നേരിട്ടിരുന്നു അഖില ധനഞ്ജയ.

Next Story

Related Stories