TopTop
Begin typing your search above and press return to search.

'കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ്': യുവ ഫുട്ബോള്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന കളരികള്‍

കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ്: യുവ ഫുട്ബോള്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന കളരികള്‍

കേരളത്തിലെ വളര്‍ന്നു വരുന്ന ഫുട്ബോള്‍ പ്രതിഭകള്‍ക്കായി 'കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ്' എന്നപേരില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരംഭിക്കുന്ന പ്രത്യേക പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ട്രെയിനിങ് ഫുട്ബോള്‍ സെന്റര്‍ കൊച്ചിയില്‍ നോര്‍ത്ത് കളമശേരിയിലെ, പാര്‍ക്ക് വേയില്‍ തുടങ്ങി.

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഡാരന്‍ കാല്‍ഡെയ്‌റ, അബ്ദുള്‍ ഹക്കു എന്നിവര്‍ ചേര്‍ന്ന് പദ്ധതി ഉത്ഘാടനം ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ് പങ്കെടുത്തു. പരിശീലനത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കായി കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടര്‍ 15ടീം ഹെഡ് കോച്ച് ഷമീല്‍ ചെമ്പകത്തില്‍ ആദ്യദിനത്തില്‍ പരിശീലനം നല്‍കിയതായി കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ സ്‌കൂള്‍, കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് അഫിലിയേറ്റഡ് അക്കാദമി, കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ സെന്റര്‍ എന്നിങ്ങനെ മൂന്ന് പ്രത്യേക വിഭാഗങ്ങളായാണ് പുതിയ പരിശീലന സംരംഭം പ്രവര്‍ത്തിക്കുക.

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളുമായി ചേര്‍ന്നാണ് കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ സ്‌കൂള്‍ നടപ്പിലാക്കുക. സ്വന്തമായി മൈതാനങ്ങളുള്ള അക്കാദമികളുമായി സഹകരിച്ചാണ് രണ്ടാമത്തെ വിഭാഗമായ കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് അഫിലിയേറ്റഡ് അക്കാദമി നടപ്പിലാക്കുക. ഈ കേന്ദ്രങ്ങളിലും പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്‌സ് നല്‍കും. കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടാകും മൂന്നാമത്തെ വിഭാഗമായ കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. സെന്ററുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ട് പരിശീലന കളരികള്‍ സംഘടിപ്പിക്കും. ഈ പദ്ധതിയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങളാകും കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ സെന്ററുകള്‍.കളമശ്ശേരി അല്‍ബേട്ടിയന്‍ സ്‌പോര്‍ട്സ് കോംപ്ലക്സില്‍ രണ്ടാമത്തെ കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ സെന്ററിന് ഉടന്‍ തുടക്കമാകും.

Next Story

Related Stories