TopTop
Begin typing your search above and press return to search.

ഐഎസ്എല്ലില്‍ അരങ്ങേറ്റം; മിഡ്ഫീല്‍ഡര്‍ റിത്വിക് കുമാര്‍ ദാസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

ഐഎസ്എല്ലില്‍ അരങ്ങേറ്റം; മിഡ്ഫീല്‍ഡര്‍ റിത്വിക് കുമാര്‍ ദാസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണില്‍ 23 കാരനായ മിഡ്ഫീല്‍ഡര്‍ റിത്വിക് കുമാര്‍ ദാസ് കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിയും. ആക്രമണാത്മക മിഡ്ഫീല്‍ഡറായി കളിക്കാന്‍ കഴിയുന്ന ബഹുമുഖ വിംഗറായ റിത്വിക് റിയല്‍ കശ്മീര്‍ എഫ്സിയില്‍ നിന്നാണ് കെബിഎഫ്‌സിയിലെത്തിയത്. റിയല്‍ കാശ്മീരിനായി അദ്ദേഹം 11 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് അതില്‍ ആറ് മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയ താരം കഴിഞ്ഞ ഐ-ലീഗ് സീസണില്‍ രണ്ട് അസിസ്റ്റുകള്‍ സംഭാവന നല്‍കുകയും ചെയ്തു.

പശ്ചിമ ബംഗാളിലെ ബര്‍ണ്‍പൂര്‍കാരനായ റിത്വിക്, സിഎഫ്എല്‍ ഫസ്റ്റ് ഡിവിഷനിലെ കൊല്‍ക്കത്ത കസ്റ്റംസില്‍ നിന്ന് തന്റെ ഫുട്ബാള്‍ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് മോഹന്‍ ബഗന്‍ അക്കാദമിയുടെ ഭാഗമായിരുന്നു. ഐ-ലീഗിനായി സ്‌നോ ലിയോപാഡ്‌സ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് കൊല്‍ക്കത്ത പ്രീമിയര്‍ ഡിവിഷന്‍ ഗ്രൂപ്പ് ബിയില്‍ കാളിഘട്ട് എഫ്സിക്കായി കളിച്ചു. 2018 ഡിസംബറില്‍ ഐ-ലീഗില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം തന്റെ വേഗതയും പന്തിലുള്ള മികച്ച നിയന്ത്രണവും, കഴിവും കൊണ്ട് മതിപ്പുളവാക്കി.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലൂടെ ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിക്കുവാന്‍ അവസരം ലഭിച്ചതില്‍ ഭാഗ്യവാനാണ്. എന്റെ കരിയറിലെ സുപ്രധാന വഴിത്തിരിവാണിത്. കെബിഎഫ്സിക്ക് വളരെ വലിയ ആരാധകവൃന്ദമുണ്ട്, അവര്‍ക്ക് മുന്നില്‍ കളിക്കുവാനും, പരിശീലകനോടൊപ്പം പ്രവര്‍ത്തിക്കുവാനും കാത്തിരിക്കുകയാണ്. ' റിത്വിക് പറഞ്ഞു.

'ടീമില്‍ അംഗമാകുന്നതിനും ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാകുന്നതിനും റിത്വിക്കിന് ഹൃദ്യമായ അഭിനന്ദനങ്ങള്‍. തനിക്കും ടീമിനും വിജയം കൈവരിക്കാന്‍ റിത്വിക് ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ' ടീമിലേക്ക് റിത്വിക്കിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.


Next Story

Related Stories