TopTop
Begin typing your search above and press return to search.

സീസണിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി തികച്ച് സഞ്ജു സാംസണ്‍

സീസണിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി തികച്ച് സഞ്ജു സാംസണ്‍

രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരേ സെഞ്ച്വറി തികച്ച് സഞ്ജു വി സാംസണ്‍. ഇന്ത്യന്‍ ടീമില്‍ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെയാണ് സീസണിലെ തന്റെ ആദ്യ മത്സരത്തില്‍ സഞ്ജു സെഞ്ചുറി നേടിയത്. 153 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതമാണ് സഞ്ജു 10ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടിയത്.

ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കു പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും ഇടം ലഭിച്ചതിനാല്‍ സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹിയെ നേരിട്ട കേരള ടീമില്‍ സഞ്ജു ഉണ്ടായിരുന്നില്ല. ബംഗാളിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാര്‍ ഇരുവരും പുറത്ത്. 27 പന്തില്‍ അഞ്ചു റണ്‍സുമായി പി. രാഹുലാണ് ആദ്യം പുറത്തായത്.ഇതേ സ്‌കോറില്‍ത്തന്നെ ജലജ് സക്‌സേനയും മടങ്ങി. 22 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം സക്‌സേന ഒന്‍പതു റണ്‍സെടുത്തു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ കൂട്ടുപിടിച്ച് സഞ്ജു രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും സ്‌കോര്‍ 50 കടന്നതിനു പിന്നാലെ സച്ചിനും മടങ്ങി. 38 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 10 റണ്‍സെടുത്ത സച്ചിനെ, ഐപിഎല്ലിലൂടെ ശ്രദ്ധേയനായ അശോക് ഡിന്‍ഡ ക്ലീന്‍ ബോള്‍ ചെയ്തു. ഇതിനുശേഷമായിരുന്ന കേരള ഇന്നിങ്‌സിന്റെ നട്ടെല്ലായ സഞ്ജു റോബിന്‍ കൂട്ടുകെട്ട്.സഞ്ജുവിനൊപ്പം 43 റണ്‍സുമായി റോബിന്‍ ഉത്തപ്പയാണ് ക്രീസില്‍. മത്സരം 61 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റിന് 180 റണ്‍സെന്ന നിലയിലാണ് കേരളം. ആദ്യമത്സരത്തില്‍ ഡല്‍ഹിയോട് സമനില വഴങ്ങിയെങ്കിലും കേരളത്തിന് ആദ്യ ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ മൂന്ന് പോയന്റ് ലഭിച്ചിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയില്‍ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം.


Next Story

Related Stories