Top

സന്തോഷ് ട്രോഫി; തമിഴ്‌നാടിനെതിരെ തകര്‍പ്പന്‍ ജയം, ഫൈനല്‍ റൗണ്ടില്‍ കടന്ന് കേരളം

സന്തോഷ് ട്രോഫി; തമിഴ്‌നാടിനെതിരെ തകര്‍പ്പന്‍ ജയം, ഫൈനല്‍ റൗണ്ടില്‍ കടന്ന് കേരളം

കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് യോഗ്യത ഉറപ്പിച്ചു. ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിൽ ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തമിഴ്നാടിനെ തകർത്തു കൊണ്ടാണ് കേരളം ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് ആയിരുന്നു കേരളത്തിന്റെ വിജയം.

ഇരുപത്തിനാലാം മിനിറ്റില്‍ വിഷ്ണുവാണ് ആദ്യ ഗോള്‍ നേടിയത്. 32 -ാം മിനിറ്റല്‍ രണ്ടാം ഗോളും 42-ാം മിനിറ്റില്‍ മൂന്നാം ഗോളും എം സ് ജിതിന്‍ നേടി. ബോക്സിന് പുറത്ത് നിന്നുള്ള സുന്ദരമായ ഷോട്ടിലൂടെ മൗസൂഫാണ് നാലാം ഗോള്‍ ലക്ഷ്യം കണ്ടത്. എമില്‍ ബെന്നിയാണ് ആം ഗോള്‍ നേടിയത്. ആദ്യ മത്സരത്തിൽ കേരളം ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കു തോൽപ്പിച്ചിരുന്ന കേരളം ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. കഴിഞ്ഞ വർഷം ഫൈനൽ റൗണ്ടിൽ പോലും എത്താതെ പുറത്തായ കേരളത്തിന് ഇതോടെ വീണ്ടും കിരീട പ്രതീക്ഷ വന്നിരിക്കുകയാണ്.


Next Story

Related Stories