ലോകക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാരിലൊരാളാണ് ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സന്. മനോഹരമായ റിവേഴ്സ് സ്വീപ് സിക്സറുകളുടെയും പിച്ചിങ് ഷോട്ടുകളിലൂടെയും ആരാധകരെ നേടിയ താരം ഈ കോവിഡ് കാലത്ത് താന്‍ കണ്ണുകെട്ടി ബാറ്റ് ചെയ്യുന്ന വീഡിയോ പൊടിതട്ടി എടുത്ത് ആരാധകര്‍ക്കായി പങ്കുവെയ്ക്കുകയാണ്. കണ്ണുകെട്ടി സിക്സ് പറത്തുന്ന വീഡിയോ ഏതാനും വര്‍ഷം മുമ്പ് പീറ്റേഴ്സന് പങ്കുവെച്ചിരുന്നു. വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് പീറ്റേഴ്സന് ഈ ലോക്ക്ഡൗണ്‍ കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കണ്ണ് കെട്ടി നിന്ന് കുറ്റന്‍ സിക്സ് പറത്തുന്ന വീഡിയോക്കൊപ്പം . താന്‍ പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ച വിവരവും പീറ്റേഴ്സന് പങ്കുവെച്ചു. 2014ലാണ് പീറ്റേഴ്സന് അവസാനമായി ഇംഗ്ലണ്ടിന് വേണ്ടി കളിച്ചത്.
കണ്ണ് കെട്ടി ബാറ്റിങ്ങിനിറങ്ങി, സിക്സറടിച്ച് കെവിന് പീറ്റേഴ്സന്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Next Story