TopTop
Begin typing your search above and press return to search.

ലാ ലീഗയില്‍ റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്ത്; മല്ലോര്‍ക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തു

ലാ ലീഗയില്‍ റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്ത്; മല്ലോര്‍ക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തു

സ്പാനിഷ് ലാ ലീഗയില്‍ മല്ലോര്‍ക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തു റയല്‍ മാഡ്രിഡ് വീണ്ടും ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്തി. വിനിഷ്യസ് ജൂനിയര്‍, സെര്‍ജിയോ റാമോസ് എന്നിവര്‍ റയലിന് വേണ്ടി ഗോളുകള്‍ നേടി. 19-ാം മിനുറ്റിലായിരുന്നു വിനിഷ്യസിന്റെ ഗോള്‍ എങ്കില്‍ 56-ാം മിനുറ്റില്‍ ഫ്രീകിക്കില്‍ നിന്നാണ് റാമോസ് ലക്ഷ്യം കണ്ടത്.

19 ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചിന്റെ പാസില്‍ നിന്നാണ് യുവ ബ്രസീലിയന്‍ താരം വിനിഷ്യസ് ജൂനിയര്‍ റയലിന് ലീഡ് സമ്മാനിച്ചത്. ഗോള്‍ നേടിയ ശേഷം ബ്‌ളാക്ക് ലൈഫ്‌സ് മാറ്റര്‍ പ്രതിഷേധങ്ങള്‍ക്ക് കൈ ഉയര്‍ത്തി പിന്തുണ അറിയിക്കുകയും ചെയ്തു വിനിഷ്യസ്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് റയലിന്റെ ജയം ഉറപ്പിച്ചു. 55 മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്ക് മികച്ച ഒരു വലത് കാലന്‍ അടിയിലൂടെ ലക്ഷ്യം കണ്ടു റാമോസ്. ലീഗില്‍ റയലിന്റെ അടുത്ത മത്സരം എസ്പാന്യോളിനോട് ആണ് ബാഴ്സക്ക് ആവട്ടെ സെല്‍റ്റ വിഗോ ആണ് എതിരാളികള്‍. ബാഴ്സലോണയ്ക്കും റയലിനും ഒരേ പോയിന്റ് ആണെങ്കിലും എല്‍ക്ലാസിക്കോ പോരാട്ടത്തിലെ ജയമാണ് റയലിനെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിച്ചത്. റയലിനും ബാഴ്സയ്ക്കും 31 മത്സരങ്ങളില്‍ നിന്ന് 68 വീതം പോയിന്റാണുള്ളത്.

🏁 FT: @realmadriden 2-0 @RCD_Mallorca
⚽ @viniciusjr 19", @SergioRamos 56"#Emirates | #RMLiga pic.twitter.com/6mLyGXtmKP
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) June 24, 2020

Next Story

Related Stories