TopTop
Begin typing your search above and press return to search.

ബുണ്ടസ് ലിഗയ്ക്ക് പിന്നാലെ ലാ ലിഗയും തിരിച്ചെത്തുന്നു; ബാഴ്‌സയും റയലും തമ്മില്‍ പോരാട്ടം മുറുകും

ബുണ്ടസ് ലിഗയ്ക്ക് പിന്നാലെ ലാ ലിഗയും തിരിച്ചെത്തുന്നു; ബാഴ്‌സയും റയലും തമ്മില്‍ പോരാട്ടം മുറുകും

ബുണ്ടസ് ലിഗയ്ക്ക് പിന്നാലെ മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം സ്പാനിഷ് ലാ ലിഗ മത്സരങ്ങളും പുനഃരാരംഭിക്കുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 ന് സെവിയ-റയല്‍ ബെറ്റിസ് മത്സരത്തോടെയാണ് ലാലിഗ ആരംഭിക്കുന്നത്. 27 കളിയില്‍നിന്ന് 47 പോയന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് സെവിയ്യ. 33 പോയന്റുള്ള റയല്‍ ബെറ്റിസ് 12-ാം സ്ഥാനത്തും.

കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മത്സരം നടത്തുന്നത്. അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം. കളിക്കാരും, പരിശീലകരും, നടത്തിപ്പുകാരും ഉള്‍പ്പെടെ 270 പേര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. കോവിഡ് കാലത്തെ അതിജീവിച്ച് കളിക്കളത്തിലേക്ക് എത്തുന്ന രണ്ടാമത്തെ പ്രമുഖ യൂറോപ്യന്‍ ലീഗാണ് ലാലീഗ. ലാ ലീഗയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജു വഴി തന്നെയാണ് കളി കാണാനാവുക. 11 മത്സരങ്ങള്‍ കൂടിയാണ് ഓരോ ടീമുകള്‍ക്കും ഇനി ബാക്കിയുള്ളത്. നിലവില്‍ പോയിന്റ് ടേബിളില്‍ 58 പോയിന്റോടെ ഒന്നാമതുള്ള ബാഴ്സയുടെ ആദ്യ മത്സരം മയോര്‍കയുമായാണ്. 56 പോയിന്റുമായി രണ്ടാമത് റയലും, 47 പോയിന്റുമായി മൂന്നാമത് സെവിയയുമാണ്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ തമ്മില്‍ രണ്ട് പോയിന്റ് വ്യത്യാസം മാത്രമായതിനാല്‍ ലാ ലീഗയില്‍ മത്സരങ്ങള്‍ കടുക്കും.

Next Story

Related Stories