TopTop
Begin typing your search above and press return to search.

ലാ ലിഗയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി റയല്‍ മാഡ്രിഡ്

ലാ ലിഗയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി റയല്‍ മാഡ്രിഡ്

സ്പാനിഷ് ലാ ലിഗയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി റയല്‍ മാഡ്രിഡ്. ആറ് മത്സരങ്ങള്‍ ശേഷിക്കെ ബാഴ്സലോണക്ക് മേല്‍ രണ്ടു പോയിന്റുകളുടെ ലീഡാണ് റയലിനുള്ളത്. ലീഗിലെ അവസാന സ്ഥാനക്കാര്‍ ആയ എസ്പാന്യോളിനെ കടുത്ത പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ആണ് റയല്‍ മറികടന്നത്. രണ്ടാംസ്ഥാനത്തുള്ള ബാഴ്സയേക്കാള്‍ രണ്ടു പോയിന്റിന് മുന്നിലെത്താന്‍ ഇതോടെ റയലിനു സാധിച്ചു.

മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി എങ്കിലും എസ്പാന്യോളിനെ മറികടക്കല്‍ റയലിന് അത്ര എളുപ്പം ആയിരുന്നില്ല. തുടര്‍ച്ചയായ അഞ്ചാം ലീഗ് മത്സരത്തില്‍ ആണ് സിദാന്റെ ടീമിന്റെ ജയം കാണുന്നത്. ജയത്തോടെ 51 മത്തെ തവണ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാനും റയലിന് ആയി. സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കുന്ന പത്താമത്തെ ടീമാണ് റയല്‍.

ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ബ്രസീലിയന്‍ താരം കാസ്മിറോ ആണ് റയലിന്റെ വിജയഗോള്‍ നേടിയത്. 45ാം മിനിറ്റിലായിരുന്നു കസേമിറോയുടെ ഗോള്‍ പിറന്നത്. ഏറ്റവും മികച്ച പാസിലൂടെ കരിം ബെന്‍സേമ ആണ് ബ്രസീലിയന്‍ താരത്തിന് ഗോള്‍ വഴി ഒരുക്കിയത്. എന്തു വില കൊടുത്തും ഈ ലീഡ് നിലനിര്‍ത്താന്‍ ആവും സിദാനും സംഘവും അടുത്ത ആറു മത്സരങ്ങളില്‍ ശ്രമിക്കുക. ജയത്തോടെ 32 കളികളില്‍ റയലിന് 71 പോയിന്റുകള്‍ ആണ് ഉള്ളത് അത്ര തന്നെ കളികളില്‍ ബാഴ്സലോണക്ക് 69 പോയിന്റുകള്‍ ആണ് ഉള്ളത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ലെവന്റെ 4-2ന് ബെറ്റിസിനെയും വിയ്യാറയല്‍ 2-0നു വലന്‍സിയയെയും ഐബര്‍ 2-1നു ഗ്രനാഡയെയും തോല്‍പ്പിച്ചു.


Next Story

Related Stories