TopTop
Begin typing your search above and press return to search.

ലാ ലിഗ ജൂണില്‍ പുനരാരംഭിച്ചേക്കും; വെളിപ്പെടുത്തലുമായി ലെഗനാസ് പരിശീലകന്‍

ലാ ലിഗ ജൂണില്‍ പുനരാരംഭിച്ചേക്കും; വെളിപ്പെടുത്തലുമായി ലെഗനാസ് പരിശീലകന്‍

ലാ ലിഗ മത്സരങ്ങള്‍ ജൂണില്‍ പുനരാരംഭിക്കുമെന്ന് റിപോര്‍ട്ടുകള്‍. ലെഗനാസ് പരിശീലകന്‍ ഹാവിയര്‍ അഗ്യൂറെ ഇക്കാര്യം അറിയിച്ചതായാണ് റിപോര്‍ട്ട്. താരങ്ങളെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമാണ് ലാ ലീഗയില്‍ ടീമുകള്‍ക്ക് പരിശീലനത്തിന് ഇറങ്ങാനാവുക. അതേസമയം പരിക്കേറ്റ ഡെംബെലെ ഓഴികെ ബാഴ്സ താരങ്ങളെയെല്ലാം കോവിഡ് പരിശോധനക്ക് വിധേയമാക്കി. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. കഴിഞ്ഞ ദിവസം മെസി, സുവാരസ് എന്നിവരുള്‍പ്പെടെ ബാഴ്‌സ താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയിരുന്നു.

ലീഗ് പുനരാരംഭിക്കുന്നതിനെപ്പറ്റി ലാ ലിഗ പ്രസിഡൻ്റോ മറ്റ് പരിശീലകരോ ഇതുവരെ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ യാവിയറിൻ്റെ വെളിപ്പെടുത്തലോടെ വീണ്ടും സ്പാനിഷ് ലീഗ് ചർച്ചകൾ സജീവമായി. “നമുക്ക് ഇപ്പോൾ ലീഗ് പുനരാരംഭിക്കാൻ ഒരു തീയതിയുണ്ട്. ജൂൺ 20ന് ആരംഭിച്ച് അഞ്ച് ആഴ്ചകൾക്കു ശേഷം ജൂലായ് 26ന് ലീഗ് അവസാനിക്കും. ശനി, ഞായര്‍, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലായിട്ടാവും മത്സരങ്ങള്‍ നടത്തുക' എന്ന് ലാ ലിഗ അധികൃതര്‍ അറിയിച്ചതായി അഗ്യുറെ പറയുന്നു. അഞ്ച് ആഴ്ചക്കുള്ളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. 58 പോയിന്റുമായ ബാഴ്സയാണ് ലീഗില്‍ പോയിന്റ് ടേബിളില്‍ ഒന്നാമത്. ഇനി ബാക്കിയുള്ളത് 11 മത്സരങ്ങളും. 56 പോയിന്റുമായി രണ്ടാമതാണ് റയല്‍ മാഡ്രിഡ്.

ജർമൻ ബുണ്ടസ് ലിഗ മെയ് 16ന് ആരംഭിക്കാൻ ധാരണയായി. ഫിക്സ്ചറുകൾ പുറത്തുവിട്ടു. ഫ്രാൻസിലെ ലീഗ് വൺ റദ്ദാക്കി പിഎസ്ജിയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. ഇറ്റാലിയൻ സീരി എ എന്ന് പുനരാരംഭിക്കാം എന്നതിനെ പറ്റി ധാരണയായിട്ടില്ല. ഇംഗ്ലീഷ്, പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് തുടങ്ങിയ പ്രധാന ലീഗുകളുടെയും ഭാവി ത്രിശങ്കുവിലാണ്. വരുന്ന ദിവസങ്ങളിൽ ഇത് തീരുമാനിക്കപ്പെടുമെന്നാണ് സൂചന.

Next Story

Related Stories