TopTop
Begin typing your search above and press return to search.

ക്രിക്കറ്റില്‍ വാതുവയ്പ്പ് തടയാന്‍ പുതിയ നിര്‍ദ്ദേശവുമായി മുന്‍ പാകിസ്ഥാന്‍ താരം

ക്രിക്കറ്റില്‍ വാതുവയ്പ്പ് തടയാന്‍ പുതിയ നിര്‍ദ്ദേശവുമായി മുന്‍ പാകിസ്ഥാന്‍ താരം

ക്രിക്കറ്റില്‍ വാതുവയ്പ്പ് തടയാന്‍ നിരവധി നിയമങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്ന് മുന്‍ പാകിസ്ഥാന്‍ താരവും കമന്റേറ്ററുമായ റമീസ് രാജ. വാതുവയ്പ്പും ഒത്തുകളിയും എങ്ങനെ ഇല്ലാതാക്കുമെന്നതിന് കൃത്യമായ ഒരു മാര്‍ഗം ഇനിയും കണ്ടെത്തിയിട്ടില്ല. നിയമങ്ങള്‍, നിയന്ത്രണങ്ങള്‍, താരങ്ങള്‍ക്കു ബോധവല്‍ക്കരണ പരിപാടികള്‍ എല്ലാം ഇപ്പോഴുണ്ട്. എന്നാല്‍ ഒരു താരം വാതുവയ്പ്പില്‍ പങ്കാളിയാവുമെന്ന് ഉറച്ച തീരുമാനമെടുത്താല്‍ അയാളെ തടയാന്‍ ആര്‍ക്കും സാധിക്കില്ല.

കരിയറിന്റെ രണ്ടു കാലഘട്ടത്തിലാണ് വാതുവയ്പുകാര്‍ ഒരു താരത്തെ ഉന്നം വയ്ക്കാറുള്ളത്. ഒന്ന് ഒരു താരത്തിന്റെ കരിയറിന്റെ അവസാന കാലത്തായിരിക്കും. താരം ഇവരുടെ വലയില്‍ വീഴാന്‍ സാധ്യത കൂടുതലാണ്. കാരണം ഈ താരത്തിന് അപ്പോള്‍ ഒന്നും നഷ്ടപ്പെടാനുണ്ടാവില്ല. കൂടാതെ കരിയറിന്റെ തുടക്കത്തിലും ഒരു താരത്തെ വാതുവയ്പുകാര്‍ നോട്ടമിടും. കാരണം താരത്തെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ സാധിക്കുന്ന സമയാണിതെന്നും രാജ വിശദമാക്കി.

വാതുവെയ്പ്പില്‍ ഏര്‍പ്പെടുന്ന താരങ്ങളെ കുടുക്കാന്‍ പുത്തന്‍ നിര്‍ദേശവും റമീസ് രാജ പങ്കുവെച്ചു. താരങ്ങളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് രാജ പറയുന്നത്. വാതുവെയ്പ്പിന് കൂട്ടുനിന്നതിന് അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ഷഫീഖുള്ള ഷഫാഖിന് ആറ് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജയുടെ പ്രസ്താവന. ഇത്തരം ടെസ്റ്റുകള്‍ നടത്തുന്നത് ഭാവിയില്‍ ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നാണ് രാജയുടെ പക്ഷം. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''നിലവില്‍ താരങ്ങളെ ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കാറുണ്ട്. സമാനമായി തന്നെ കളിക്കാരെ നുണപരിശോധനാ ടെസ്റ്റുകള്‍ക്കും ഭാവിയില്‍ വിധേയരാക്കണം. താരങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിട്ടുണ്ടോയെന്നു ഇതിലൂടെ തിരിച്ചറിയാന്‍ സാധിക്കുമെന്നും റമീസ് രാജ പറഞ്ഞു.

Next Story

Related Stories