TopTop
Begin typing your search above and press return to search.

'ഖത്തര്‍ ലോകകപ്പിന് മുമ്പ് മെസി വിരമിക്കില്ല'; ആരാധകര്‍ക്ക് സാവിയുടെ വാക്ക്

ഖത്തര്‍ ലോകകപ്പിന് മുമ്പ് മെസി വിരമിക്കില്ല; ആരാധകര്‍ക്ക് സാവിയുടെ വാക്ക്

2022 ലോകകപ്പിന് മുമ്പ് അര്‍ജന്റൈന്‍ ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസി വിരമിക്കുമെന്ന റിപോര്‍ട്ടുകള്‍ ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്. ആറ് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമടക്കം നേടിയ മെസി അര്‍ജന്റീനയ്ക്ക് കിരീടം സമ്മാനിക്കാതെ മടങ്ങുമെന്നു ആരാധകര്‍ക്ക് പൂര്‍ണമായി വിശ്വസിക്കാന്‍ ആകുന്നതല്ല. മൂന്ന്‌കോപ അമേരിക്ക ഫൈനലുകളിലെ ദയനീയ പരാജയവും 2014ല്‍ ജര്‍മ്മനിയോട് ലോകകപ്പ്‌ഫൈനലില്‍ തോറ്റതും മെസിയെ സംബന്ധിച്ച് കരിയറിലെ വലിയ പരാജയം ആയിരുന്നു. എന്നാല്‍ 2022 ലെ ലോകകപ്പിന് മുമ്പ് താരം വിരമിക്കുമെന്ന റിപോര്‍ട്ടുകളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബാഴ്‌സയുടെ ഇതിഹാസ താരം സാവി ഫെര്‍ണാണ്ടസ്. ഖത്തര്‍ ലോകകപ്പിന് മുമ്പ് മെസി വിരമിക്കില്ലെന്നും താരം അര്‍ജന്റീന ടീമിലുണ്ടാവുമെന്നാണ് സാവി പറയുന്നത്.

രാജ്യാന്തര ഫുട്‌ബോളില്‍ തുടരാനുള്ള ശാരീരിക ക്ഷമത മെസിക്കുണ്ട്. അര്‍ജന്റീനയെ ലോക ചാമ്പ്യന്‍മാരാക്കുകയാണ് മെസിയുടെ ഏറ്റവും വലിയ സ്വപ്നമെന്നും ബാഴ്സയുടെ ഇതിഹാസ താരമായ സാവി പറഞ്ഞു. ഖത്തറില്‍ 2022 ലോകകപ്പ് നടക്കുമ്പോള്‍ മെസിക്ക് 35 വയസായിരിക്കും പ്രായം എന്നിരിക്കേയാണ് സാവിയുടെ പ്രവചനം. ലിയോ അദ്ദേഹത്തിന്‌ തോന്നുന്ന കാലത്തോളം കളിക്കും. ശാരീരികമായി നോക്കുകയാണെങ്കില്‍ അദ്ദേഹം ഇപ്പോഴും അതിവേഗതയും കരുത്തുമുള്ളയാളാണ്. ഖത്തര്‍ ലോകകപ്പില്‍ താരം കളിക്കുമെന്ന കാര്യത്തില്‍ എനിക്ക്ഒരു സംശയവുമില്ല.. -സാവി കൂട്ടിച്ചേര്‍ത്തു.

2022 നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഖത്തര്‍ ലോകകപ്പ് അരങ്ങേറുന്നത്. അപ്പോഴേക്കും മെസ്സിക്ക് 35 വയസ്സു കഴിയും. ഈ സാഹചര്യത്തിലാണ് അര്‍ജന്റീന താരത്തിന്റെ കായിക്ഷമതയെ കുറിച്ച് സംശയമുയര്‍ന്നത്. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് രംഗത്തെത്തുകയായിരുന്നു സാവി. ബാഴ്‌സയില്‍ മെസ്സിക്കൊപ്പം 2004 മുതല്‍ 2015 വരെ ഒന്നിച്ചുകളിച്ച താരമാണ് സാവി. നിലവില്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സദ്ദിന്റെ പരിശീലകനാണ്. ബാഴ്‌സലോണയുടെ പരിശീലകനായി സാവി എത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

അടുത്ത സീസണോടെ ബാഴ്സയുടെ പരിശീലകനാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സാവി ഈ മാസം അഞ്ചിന് ഖത്തര്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയിരുന്നു. കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ച സാവി ഐസൊലേഷനില്‍ കഴിയുകയാണ്. താന്‍ രോഗമുക്തനായെന്നും ആരോഗ്യവിദഗ്ധര്‍ അനുവദിക്കുന്നതിന് അനുസരിച്ച് പരിശീലനം പുനരാരംഭിക്കുമെന്നും സാവി വ്യക്തമാക്കി. 1998 മുതല്‍ 2015 വരെ ബാഴ്‌സക്കായി പന്തുതട്ടിയ ശേഷമാണ് സാവി ഖത്തറിലേക്ക് കൂടുമാറിയത്. 2015 മുതല്‍ 2019 വരെ അല്‍-സദിനായി 82 മത്സരങ്ങളില്‍ ജഴ്സിയണിഞ്ഞ ശേഷമാണ് സാവി പരിശീലക കുപ്പായമണിഞ്ഞത്.

Next Story

Related Stories