കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിക്കുമ്പോള്‍ സഹായ ഹസ്തവുമായി അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗാര്‍ഡിയോളയും. ഒരു ദശലക്ഷം യൂറോയാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മെസ്സി നല്‍കുന്നത്. മെസ്സിയുടെ സംഭാവന രണ്ടായി പകുത്താണ് നല്‍കുക. ലയണല്‍ മെസ്സിയുടെ അങ്കത്തട്ടായ സ്പെയിനിലെ ബാഴ്സലോണയിലെ ഹോസ്പിറ്റലിലും ജന്മനാടായ അര്‍ജന്റീനയിലെ റൊസാരിയോയിലുമായിരിക്കും മെസ്സി ഈ പണം ചിലവഴിക്കുക.
കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ലിയോ മെസ്സി ക്ലിനിക്കിലേക്ക് സംഭാവന നല്കി, ''ലിയോ, നിങ്ങളുടെ പ്രതിബദ്ധതയ്ക്കും പിന്തുണയ്ക്കും വളരെ നന്ദി.'' ''ഹോസ്പിറ്റല്‍ ക്ലിനിക്ക് ട്വിറ്ററില്‍ കുറിച്ചു. ഏഞ്ചല്‍ സോളര്‍ ഡാനിയല്‍ ഫൗണ്ടേഷനും ബാഴ്സലോണയിലെ മെഡിക്കല്‍ കോളേജും ആരംഭിച്ച കാമ്പെയ്നില്‍ മുന്‍ ബാഴ്സ കളിക്കാരനും മാനേജറുമായ ഗ്വാര്‍ഡിയോളയും സംഭാവന നല്കി. 'കോവിഡ് -19നെ നേരിടാന്‍ ആരോഗ്യ ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമായി പെപ് ഗ്വാര്‍ഡിയോള ഏഞ്ചല്‍ സോളര്‍ ഡാനിയല്‍ ഫൗണ്ടേഷന് ഒരു ദശലക്ഷം യൂറോ സംഭാവന നല്കി,'' കോളേജ് പ്രസ്താവനയില്‍ പഞ്ഞു.
ഇറ്റലിക്ക് പുറത്ത് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച രാജ്യമാണ് സ്പെയിന്, 2,696 മരണങ്ങളും 40,000 പോസിറ്റീവ് കേസുകളും. ഗാര്‍ഡിയോള വരുന്നതും 13 ാം വയസില്‍ ബാഴ്സയില്‍ ചേര്‍ന്നപ്പോള്‍ മെസ്സി താമസിച്ചിരുന്ന പ്രദേശവുമായ കാറ്റലോണിയ രാജ്യത്തെ ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നാണ്. സ്പെയിനില്‍ ഫുട്ബോള്‍ താരങ്ങള്‍ക്കടക്കം ഒട്ടനവധിപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. യുവന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കൊറോണ വിപത്തിനെ തുടര്‍ന്ന് ഒരു മില്ല്യണ്‍ യൂറോ സംഭാവന നല്‍കിയിരുന്നു.