TopTop
Begin typing your search above and press return to search.

വിലക്കിന് ശേഷം അര്‍ജന്റീന ടീമില്‍ മെസ്സി തിരിച്ചെത്തി

വിലക്കിന് ശേഷം അര്‍ജന്റീന ടീമില്‍ മെസ്സി തിരിച്ചെത്തി

ഇടവേളയ്ക്കുശേഷം സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീന ഫുട്‌ബോള്‍ ടീമില്‍ തിരിച്ചെത്തി. ബ്രസീലിനെതിരെയും ഉറുഗ്വക്കെതിരെയും നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിലാണ് ടീമിലാണ് മെസ്സി തിരിച്ചെത്തിയത്. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സംഘാടകര്‍ക്കെതിരേ മെസ്സി രംഗത്തെത്തിയിരുന്നു. സംഘാടകര്‍ക്കെതിരെയുളള വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മൂന്നുമാസം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനുശേഷം ആദ്യമായാണ് മെസി അര്‍ജന്റീനയ്ക്കായി ഇറങ്ങുന്നത്.

കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് വാങ്ങി മെസ്സി പുറത്തു പോയിരുന്നു. തുടര്‍ന്ന് സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരെ മെസ്സി കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ മാസം 15-ന് സൗദി അറേബ്യയിലാണ് ബ്രസീല്‍-അര്‍ജന്റീന മത്സരം. 19-ന് ടീം ഇസ്രായേലില്‍വെച്ച് യുറഗ്വായ്ക്കെതിരേ കളിക്കും. മെസ്സിയെ കൂടാതെ സെര്‍ജിയോ അഗ്വേറൊയും പൗളോ ഡിബാലയും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

Next Story

Related Stories