TopTop
Begin typing your search above and press return to search.

അര്‍ജന്റീനിയന്‍ കോച്ച് മാര്‍സലോ ബിയല്‍സയെ ബാഴ്‌സയുടെ പരിശീലകനാക്കണമെന്ന് ലയണല്‍ മെസി

അര്‍ജന്റീനിയന്‍ കോച്ച് മാര്‍സലോ ബിയല്‍സയെ ബാഴ്‌സയുടെ പരിശീലകനാക്കണമെന്ന് ലയണല്‍ മെസി

ബാഴ്സലോണയുടെ പുതിയ പരിശീലകനായി മാര്‍സലോ ബിയല്‍സയെ നിയമിക്കണമെന്ന ആവശ്യവുമായി ലയണല്‍ മെസി. നിലവിലെ പരിശീലകന്‍ ക്വികെ സെറ്റിയന് കീഴില്‍ ലാ ലിഗയില്‍ രണ്ടാം സ്ഥാനക്കാരാകാനെ ബാഴ്‌സക്ക് ഇത്തവണ കഴിഞ്ഞുള്ളു. ഈ സാഹചര്യത്തിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്‌സ് യുനൈറ്റഡിന് ഒന്നാം ഡിവിഷന്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം നല്‍കിയ പരിശീലകന്‍ കൂടിയായ ബിയെല്‍സയെ ബാഴ്‌സയുടെ അടുത്ത പരിശീലകനാക്കണമെന്ന് മെസി ആവശ്യപ്പെട്ടിരിക്കുന്നത്. അറുപത്തഞ്ച് വയസുള്ള ബിയല്‍സയുടെ ലീഡ്സുമായുള്ള കരാര്‍ ഈ മാസം അവസാനിക്കും.

നിലവിലെ ബാഴ്സ പരിശീലകന്‍ ക്വുക്വു സെറ്റീനുമായി മെസിക്കുള്ള അകല്‍ച്ച മറ നീക്കി പുറത്തുവന്നിരുന്നു. ലാ ലിഗ കിരീടപ്പോരില്‍ റയലിനോട് പരാജയപ്പെട്ടതോടെ ക്വികെ സെറ്റിയനെതിരെയും ടീമിന്റെ പരാജയത്തെയും മെസി വിമര്‍ശിച്ചരുന്നു. അടുത്ത സീസണില്‍ സ്വന്തം നാട്ടുകാരനായ മാര്‍സലോ ബിയല്‍സയെ ബാഴ്‌സലോണയുടെ പരീശിലകനാക്കണമെന്നാണ്‌ ബാഴ്‌സ സൂപ്പര്‍ താരം മെസി ആവശ്യപ്പെട്ടത്. എന്നാല്‍ ബാഴ്‌സ മാനേജ്‌മെന്റ് മെസിയുടെ ആവശ്യത്തോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. ബിയെല്‍സയുടെ മാനേജരെ ബാഴ്‌സ പ്രതിനിധികള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് സൂചന. ബാഴ്‌സ മുന്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ ഗുരുനാഥന്‍ കൂടിയായ ബിയെല്‍സ ലാ ലിഗ ടീമുകളായ എസ്പാനിയോളിനെ 1998ലും അത്‌ലറ്റിക്കോ ബില്‍ബാവോയെ 2011-2013 സീസണിലും പരിശീലിപ്പിച്ചിട്ടുണ്ട്.

അതേസമയം ബിയെല്‍സ ലീഡ്‌സില്‍ തന്നെ തുടരുമെന്നാണ് പ്രതീക്ഷയെന്ന് ലീഡ്‌സ് യുനൈറ്റഡ് ഉടമ ആന്ദ്രെ റാഡ്രിസ്സാനി പറഞ്ഞു. ബിയെല്‍സ ലീഡ്‌സിന്റെ പരിശീലകനായിരിക്കുന്നത് ടീമിന് തന്നെ വലിയ ബഹുമതിയാണെന്നും റാഡ്രിസ്സാനി വ്യക്തമാക്കി. എന്നാല്‍ ബിയെല്‍സയെ ക്ലബ്ബില്‍ തുടരാനായി നിര്‍ബന്ധിക്കില്ലെന്നും അദ്ദേഹത്തിന്റെ താല്‍പര്യം അനുസരിച്ച് തീരുമാനമെടുക്കാമെന്നും റാഡ്രിസ്സാനി പറഞ്ഞു. യുവേഫ ചാമ്പ്യന്‍സ് ലീഗിന് ശേഷമാകും പുതിയ കോച്ചിനെ ബാഴ്സ നിയമിക്കുക. മുന്‍ ബാഴ്സ ക്യാപ്റ്റന്‍ സാവി ഹെര്‍നാണ്ടസും പട്ടികയിലുണ്ട്.

Next Story

Related Stories