മെസ്സിക്ക് ആറാം തവണ ബാല്ലന്‍ ദി ഓര് പുരസ്കാരം, ഇത് റെക്കോഡ് നേട്ടം

മികച്ച പുരുഷ ഫുട്ബോളര്‍ക്കുള്ള ബാല്ലന്‍ ദി ഓര് പുരസ്കാരം ലയണല്‍ മെസിക്ക്. മെസ്സി ഇത് ആറാം തവണയാണ് ബാല്ലന്‍ ദി ഓര് പുരസ്കാരം നേടുന്നത്. ഇതി റെക്കോഡ് നേട്ടമാണ്. ലിവര്‍പൂര്‍ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡിജ്കിനെ (നെതര്‍ലാന്റ്സ്) മറികടന്നാണ് മെസ്സി ഇത്തവണ ബാല്ലന്‍ ദി ഓര് നേടിയത്. 2015ന് ശേഷമാണ് 32കാരനായ അര്‍ജന്റൈന്‍ - ബാഴ്സലോണ താരം ഇത്തവണ ബാല്ലന്‍ ദി ഓര് നേടിയിരിക്കുന്നത്.
ലോകത്തെ മികച്ച താരത്തിനുള്ള മത്സരത്തില്‍ മെസ്സിയുടെ പ്രധാന എതിരാളിയായ പോര്‍ച്ചുഗല്‍ - യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മൂന്നാം സ്ഥാനത്തായി. ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലേയ്ക്ക് നയിച്ച റിയല്‍ മാഡ്രിഡ് താരം ലൂക്ക മോഡ്രിച്ചിനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബാല്ലന്‍ ദി ഓര്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളില്‍ ഇതിന് മുമ്പ് മെസ്സി ബാല്ലന്‍ ദി ഓര് പുരസ്കാരം നേടിയിരുന്നു. ഈ വര്‍ഷം ഫിഫയുടെ മികച്ച പുരുഷ ഫുട്ബോളര് ആയും ലിയോണല്‍ മെസ്സി തിരഞ്ഞെടുക്കപ്പട്ടിരുന്നു.
പാരീസിലെ ഷേറ്റ്ലെറ്റ് തീയറ്ററില്‍ നടന്ന ചടങ്ങില്‍ ഭാര്യ ആന്റൊണെല്ല റൊകൂസോയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് പുരസ്കാരം സ്വീകരിക്കാന്‍ മെസ്സി എത്തിയത്. ആദ്യ ബാല്ലന്‍ ദി ഓര് ഞാന്‍ ഇവിടെ പാരീസില്‍ വന്ന് വാങ്ങിയിട്ട് 10 വര്‍ഷമായിരിക്കുന്നു. എനിക്കന്ന് 22 വയസായിരുന്നു. എന്റെ മൂന്ന് സഹോദരന്മാര്ക്കൊപ്പമാണ് അന്ന് ഞാനിവിടെ വന്നത്. പിന്നീട് ഞാന്‍ കടന്നുപോയ കാര്യങ്ങളെല്ലാം അന്ന് ആലോചിക്കാത്തതായിരുന്നു. ഇപ്പോള്‍ 10 വര്‍ഷം കഴിയുമ്പോള്‍ വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് എന്റെ ആറാമത്തെ ബാല്ലന്‍ ദി ഓര്. ഭാര്യയും മൂന്ന് കുട്ടികളും എനിക്കൊപ്പമുണ്ട്. പ്രായത്തെക്കുറിച്ച് ഞാന്‍ ബോധവാനാണ്. അതേസമയം കുറച്ച് വര്‍ഷം കൂടി എനിക്ക് എന്റെ ഫുട്ബോള്‍ ആസ്വദിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് - മെസ്സി പറഞ്ഞു.
2019ല്‍ ഇതുവരെ 54 മത്സരങ്ങളില്‍ നിന്നായി മെസ്സി 46 ഗോളുകളാണ് നേടിയത്. 34 ലാ ലിഗ മത്സരങ്ങളില്‍ നിന്ന് 36 ഗോളുകളുകള്‍. ബാഴ്സലോണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരാവുകയും ചെയ്തു.