TopTop
Begin typing your search above and press return to search.

ആധിപത്യം ശക്തമാക്കി; പുതുവര്‍ഷത്തിലും ലിവര്‍പൂളിന്റെ വിജയക്കുതിപ്പ്

ആധിപത്യം ശക്തമാക്കി; പുതുവര്‍ഷത്തിലും ലിവര്‍പൂളിന്റെ വിജയക്കുതിപ്പ്

പ്രീമിയര്‍ ലീഗില്‍ ആന്‍ഫീല്‍ഡില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് ലിവര്‍പൂള്‍. മുഹമ്മദ് സലാ, സാദിയോ മാനെ എന്നിവര്‍ ഓരോ പകുതിയില്‍ നേടിയ ഗോളുകളാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 2-0 ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിയേക്കാള്‍ 13 പോയിന്റ് ലീഡ് നേടി ലിവര്‍പൂള്‍ ആധിപത്യം ശക്തമാക്കി. മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ മുഹമ്മദ് സലാ ലിവര്‍പൂളിന് ലീഡ് നേടികൊടുത്തു. എതിര്‍ നിരയിലെ പ്രതിരോധ താരം ജോര്‍ജ് ബാള്‍ഡോക്കിന്റെ ചെറിയ പിഴവ് മുതലെടുത്തായിരുന്നു സലായുടെ ഗോള്‍.

ആദ്യ പകുതിയില്‍ ലിവര്‍പൂളിന്റെ രണ്ട് ശ്രമങ്ങള്‍ ഗോള്‍കീപ്പര്‍ ഹന്‍ഡേഴ്‌സണ്‍ പ്രതിരോധിച്ചു. രണ്ടാം പകുതിയുടെ 64-ാം മിനിറ്റില്‍ മാനെ ടീമിനെ 2-0ന് മുന്നിലെത്തിച്ചു. ആദ്യശ്രമം സലായുടെതായിരുന്നെങ്കിലും ലക്ഷ്യം കണ്ടില്ല. ഗോള്‍ കീപ്പര്‍ ഹെന്‍ഡേഴ്‌സണ്‍ കൈപിടിയിലാക്കും മുന്നെ മാനെയുടെ രണ്ടാം ശ്രമത്തില്‍ ഗോള്‍ പിറന്നു. ഇതോടെ ലിവര്‍പൂളിന്റെ 100 ഗോളുകളില്‍ മാനെ പങ്കാളിയായി. 151 മത്സരങ്ങളില്‍ നിന്നാണ് സാദിയോ മാനെ ലിവര്‍പൂളിനായി 100 ഗോളുകളില്‍ പങ്കാളിയായി . 74 ഗോളുകളും 26 അസിസ്റ്റുകളും നേടി. പരാജയം വഴങ്ങി 29 പോയിന്റുമായി ഷെഫീല്‍ഡ് യുണൈറ്റഡ് എട്ടാം സ്ഥാനത്താണ്.

ലിവര്‍പൂളിന് നിലവില്‍ 20 മത്സരങ്ങളില്‍ നിന്ന് 58 പോയിന്റുകളാണുള്ളത്. ലീഗ് ചരിത്രത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു ടീം. 2017-2018 സീസണിലായിരുന്നു സിറ്റിയുടെ കുതിപ്പ്. രണ്ടാം സ്ഥാനത്തുള്ള ലെയ്സ്റ്റര്‍ സിറ്റിയേക്കാള്‍ 13 പോയിന്റ് അധികമാണ്ലിവര്‍പൂളിനുള്ളത്. 44 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് മൂന്നാം സ്ഥാനത്ത്.

SADIOOOOOOOO!! 🤩

Mane rounds off a nice move, after a BRILLIANT Salah assist 🙌⚽️ pic.twitter.com/p1ZjNK2mk2
— Liverpool FC (@LFC) January 3, 2020

Next Story

Related Stories