TopTop
Begin typing your search above and press return to search.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായി ലിവര്‍പൂള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായി ലിവര്‍പൂള്‍

30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ആൻഫീൽഡിലേക്ക്. ചെല്‍സി - മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ജയിക്കാതിരുന്നതോടെയാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചത്. . ലീഗില്‍ 7 മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 22 പോയിന്റിന്റെ വമ്പന്‍ ലീഡുമായാണ് ലിവര്‍പൂള്‍ കിരീടം നേടിയത്. 31 മത്സരങ്ങളില്‍ നിന്ന് 86 പോയിന്റുമായാണ് ലിവര്‍പൂള്‍ കിരീടം നേടിയത്. കൊറോണ വൈറസ് പടര്‍ന്നത് ലിവര്‍പൂളിന്റെ കിരീട ധാരണം വൈകിച്ചെങ്കിലും അര്‍ഹിച്ച കിരീടം അവസാനം തേടിയെത്തുകയായിരുന്നു.

1990ന് ഇതാദ്യമായാണ് ലിവര്‍പൂള്‍ കിരീടത്തില്‍ മുത്തമിടുന്നത്. കഴിഞ്ഞ സീസണില്‍ അവസാന ലാപ്പില്‍ നഷ്ടമായ കിരീടം ഇത്തവണ വ്യക്തമായ ആധിപത്യത്തോടെ ചെമ്പട സ്വന്തമാക്കുകയായിരുന്നു. സീസണില്‍ ലിവര്‍പൂള്‍ 28 മത്സരം ജയിച്ചപ്പോള്‍ രണ്ട് മത്സരം സമനിലയിലാവുകയും ഒരു മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു. 3 - 0ന് വാട്‌ഫോര്‍ഡിനോട് തോറ്റ മത്സരത്തില്‍ മാത്രമാണ് ഈ സീസണില്‍ ലിവര്‍പൂള്‍ മുഴുവന്‍ പോയിന്റും നഷ്ടപ്പെടുത്തിയത്.

ചെല്‍സി - മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തില്‍ 38ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച് നേടിയ ഗോളില്‍ മുന്നിലെത്തിയ ചെല്‍സി മത്സരത്തിന്റെ ആധിപത്യം ഏറ്റെടുക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കെവിന്റെ ഗോളില്‍ സമനില കണ്ടെത്തിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതീക്ഷകള്‍ വീണ്ടും സജീവമായെങ്കിലും ഫെര്‍ണാണ്ടിഞ്ഞോയുടെ റെഡ്കാര്‍ഡ് പെനാല്‍റ്റി ഗോളാക്കി മാറ്റി വില്ല്യന്‍ ചെല്‍സിക്ക് വിജയമൊരുക്കി, ഇതോടെ ലിവര്‍പൂള്‍ കീരീടവും ഉറപ്പിച്ചു.

Next Story

Related Stories