TopTop
Begin typing your search above and press return to search.

ആന്‍ഫീല്‍ഡിലും ലിവര്‍പൂളിന് തോല്‍വി, ക്വാര്‍ട്ടറില്‍ കടന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്

ആന്‍ഫീല്‍ഡിലും ലിവര്‍പൂളിന് തോല്‍വി, ക്വാര്‍ട്ടറില്‍ കടന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്

ചാമ്പ്യന്‍സ് ലിഗില്‍ ആല്‍ഫീല്‍ഡില്‍ നടന്ന രണ്ടം പാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ലിവര്‍പൂളിനെ തകര്‍ത്ത് അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രശേിച്ചു. ഇതോെട ആദ്യ പാദ മത്സരത്തിലും തോല്‍വി(1-0) വഴങ്ങിയ ലിവര്‍പൂളിന് പുറത്തേക്കുള്ള വഴി തെളിഞ്ഞു. ഇന്നത്തെ മത്സരത്തില്‍ ലിവര്‍പൂളിനെതിരെ പ്രതിരോധിച്ച് തുടങ്ങിയ അതിലറ്റികോ മാഡ്രിഡ് 3-2ന്റെ ജയമാണ് സ്വന്തമാക്കിയത്.

മത്സരത്തില്‍ തുടക്കം മുതല്‍ ഗോളിനായി ശ്രമിച്ച ലിവര്‍പൂളിന് ആശ്വാസം നല്‍കിയ ഗോള്‍ വന്നത് വൈനാള്‍ഡത്തിലൂടെ ആയിരുന്നു. 43ആം മിനുട്ടില്‍ ഒരു ഗംഭീര ഹെഡറിലൂടെ ആയിരുന്നു വൈനാള്‍ഡത്തിന്റെ ഗോള്‍. അഗ്രിഗേറ്റ് 1-1 ല്‍ എത്തി. പിന്നീട് ഗോളാക്കാവുന്ന നിരവധി അവസരങ്ങള്‍ ലിവര്‍പൂളിന് നഷ്ടമായി. എക്‌സ്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ ലിവര്‍പൂള്‍ രണ്ടാമത് സ്‌കോര്‍ ചെയ്തു.

ഫര്‍മീനോയുടെ വകയായിരുന്നു സ്‌കോറര്‍ ലിവര്‍പൂള്‍ അഗ്രിഗേറ്റില്‍ 2-1നും മുന്നില്‍ എത്തിച്ചു. വിജയം ഉറപ്പിച്ച ലിവര്‍പൂളിന് തിരിച്ചടിയായി ഗോള്‍കീപ്പര്‍ അഡ്രിയന്റെ പിഴവ് മുതലെടുത്ത് 97ആം മിനുട്ടില്‍ യൊറെന്റെയുടെ സ്‌ട്രൈക്ക്. ആന്‍ഫീല്‍ഡ് നിശബ്ദമായി. സ്‌കോര്‍ 2-1, അഗ്രിഗേറ്റില്‍ 2-2. എവേ ഗോളിന്റെ മുന്‍തൂക്കവും അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം. പിന്നീട് 105ആം മിനുട്ടില്‍ യൊറെന്റെയുടെ അടുത്ത ഗോള്‍ അഗ്രിഗേറ്റില്‍ ലിവര്‍പൂള്‍ 2-3 അത്‌ലറ്റിക്കോ. അവസാന 15 മിനുട്ടില്‍ ലിവര്‍പൂള്‍ പൊരുതിയെങ്കിലും സിമിയോണിയുടെ ഡിഫന്‍സിനെ മറികടക്കാന്‍ ആയില്ല. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ മൊറാട്ടയിലൂടെ അത്‌ലറ്റിക്കോയുടെ മൂന്നാം ഗോളും പിറന്നു.

Next Story

Related Stories