TopTop
Begin typing your search above and press return to search.

'മലിംഗയുടെ ആ ചടങ്ങ് നിര്‍ത്തേണ്ടി വരും'; ബൗളിംഗ് ആക്ഷന്‍ മാറ്റാന്‍ ആവശ്യപ്പെട്ടാല്‍ എന്ത് പറയുമെന്ന് സച്ചിന്‍

മലിംഗയുടെ ആ ചടങ്ങ് നിര്‍ത്തേണ്ടി വരും; ബൗളിംഗ് ആക്ഷന്‍ മാറ്റാന്‍ ആവശ്യപ്പെട്ടാല്‍ എന്ത് പറയുമെന്ന് സച്ചിന്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സുരക്ഷ മാനദണ്ഡങ്ങളോടെ അന്താരാഷ്ടട്ര ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുകയാണ്.എന്നാല്‍ ഐസിസിയുടെ മൈതാനത്തെ പുതിയ നിയമം ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയ്ക്ക് തന്റെ ബൗളിംഗ് ആക്ഷന്‍ തന്നെ മാറ്റം വരുത്തേണ്ട സാഹചര്യമാണെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.

പരിമിത ഓവര്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായാണ് മലിംഗ അറിയപ്പെടുന്നത്. ശ്രീലങ്കന്‍ പേസ് ലോകത്തിലെ ഏറ്റവും വ്യത്യസ്തവും സവിശേഷമായ ബൗളിംഗ് ആക്ഷനാണ് താരത്തിന്റേത്. പ്രധാനമായും പന്ത് റിലീസ് ചെയ്യുന്ന സമയമാണ് ഏറെ വ്യത്യസ്തത നിറഞ്ഞത്. കോവിഡ് പശ്ചാത്തലത്തില്‍ ഐസിസിയുടെ പുതിയ നിയമം വരുന്നത് മലിംഗയുടെ ബൗളിംഗ് റണ്ണപ്പിലും മാറ്റം വരുത്തേണ്ടി വരുമെന്നാണ് സച്ചിന്‍ പറയുന്നത്. റണ്‍ണ്ണപ്പിന്റെ തുടക്കത്തില്‍ പലപ്പോഴും പന്ത് ചുംബിച്ചാണ് അദ്ദേഹം ഓടിയെത്തുന്നത് സച്ചിന്‍ ചൂണ്ടികാട്ടി.

പുതിയ സാഹചര്യത്തില്‍ ആരെങ്കിലും തന്റെ ബൗളിംഗ് രീതി മാറ്റാന്‍ പറഞ്ഞാല്‍ മലിംഗ താങ്കള്‍ എന്തുപറയുമെന്ന് ചോദിച്ച് സച്ചിന്‍ ട്വിറ്ററില്‍ രംഗത്തെത്തുകയായിരുന്നു. പന്തിനെ ചുംബിച്ച് ബൗള്‍ ചെയ്യാന്‍ തുടങ്ങുന്ന മലിംഗയുടെ ചിത്രം പങ്കുവെച്ചാണ് സച്ചിന്‍ എത്തിയത്. കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പന്തില്‍ ഉമ്മീനീര്‍ ഉപയോഗിക്കാന്‍ പാടില്ലെന്നത് ഐസിസിയുടെ പ്രധാന നിയമങ്ങളില്‍ ഒന്നാണ്. മാത്രമല്ല, ഒരു കൃത്രിമ പദാര്‍ത്ഥവും പകരമായി ഉപയോഗിക്കാന്‍ കളിക്കാര്‍ക്ക് അനുവാദമില്ല, പക്ഷേ അവരുടെ വിയര്‍പ്പ് ഉപയോഗിക്കാന്‍ കഴിയും. ജൂലൈ എട്ടിന് ആരംഭിക്കുന്ന മൂന്ന് ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ഉമിനീരിന്റെ സ്ഥാനത്ത് ഇത് എത്രത്തോളം ഫലപ്രദമാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ കാത്തിരിക്കുന്നത്.

A certain someone will have to also change his run up routine with the new @icc rules! What say Mali?😋#LasithMalinga pic.twitter.com/rHqbXZ3LMj
— Sachin Tendulkar (@sachin_rt) June 23, 2020

Next Story

Related Stories