TopTop
Begin typing your search above and press return to search.

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ യുവേഫ നടപടി; ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് വര്‍ഷം വിലക്ക്

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ യുവേഫ നടപടി; ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് വര്‍ഷം വിലക്ക്

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ കടുത്ത നടപടിയെടുത്ത് യുവേഫ. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ചെന്ന കാരണം ചൂണ്ടികാട്ടി അടുത്ത 2 സീസണ്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് യുവേഫ അവരെ വിലക്കി. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ചതിനുള്ള ശിക്ഷയായാണ് വിലക്ക് ഏര്‍പ്പെടുത്തിയത് കൂടാതെ 30 മില്യണ്‍ യൂറോ പിഴയും സിറ്റി അടക്കേണ്ടി വരും.

യുവേഫയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങളില്‍ കടുത്ത ലംഘനമാണ് മാഞ്ചസ്റ്റര്‍ സിറ്റി നടത്തിയത് എന്നാണ് യുവേഫ കണ്ടെത്തിയത്. കൂടാതെ ഇക്കാര്യത്തില്‍ യുവഫയെ തെറ്റ് ധരിപ്പിക്കാനും സിറ്റി ശ്രമിച്ചു. നിലവില്‍ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് എതിരായ റൗണ്ട് 16 മത്സരത്തിന് സിറ്റി തയ്യാറെടുക്കെയാണ് യുവേഫയുടെ നടപടി. ഈ സീസണില്‍ സിറ്റിക്ക് ഭീഷണി ഇല്ലെങ്കിലും അത് ടീമിന്റെ ആത്മവിശ്വാസത്തെ എങ്ങനെ ബാധിക്കും എന്നത് കണ്ട് അറിയേണ്ടി വരും. തുടക്കം മുതല്‍ തന്നെ ഫലം മുന്‍വിധിയോടെയുള്ളതാണെന്നും ഈ നടപടി തെറ്റായിട്ടുള്ളതാണെന്നും മാഞ്ചസ്റ്റര്‍ സിറ്റി പ്രസ്താവനയില്‍ ആരോപിച്ചു, ഈ തീരുമാനത്തില്‍ ക്ലബ് നിരാശനാണെന്നും എന്നാല്‍ നിരോധനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും സിഎഎസില്‍ ''എത്രയും വേഗം പിഴ ഈടാക്കുമെന്നും'' സിറ്റി അറിയിച്ചു.

Next Story

Related Stories