TopTop
Begin typing your search above and press return to search.

മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചു

മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചു

മുന്‍ ഫുട്ബോള്‍ താരവും പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റി പരിശീലകനുമായ പെപ് ഗ്വാര്‍ഡിയോളയുടെ മാതാവ് ഡോളോഴ്സ് സാല കാരിയോ കോവിഡ് രോഗബാധ മൂലം മരിച്ചു. 82 വയസായിരുന്നു. ട്വിറ്ററിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗ്വാര്‍ഡിയോളയുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി മാഞ്ചെസ്റ്റര്‍ സിറ്റി ട്വീറ്റ് ചെയ്തു.

കൊവിഡ് ദുരന്തബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം പെപ്പ് ഗ്വാര്‍ഡിയോള കൊവിഡ് രോഗം ഏറ്റവുമധികം ബാധിച്ച ജന്‍മനാടായ സ്‌പെയിനിയെ ബാഴ്‌സലോണയുടെ എയ്ഞ്ചല്‍ സോളെര്‍ ഡാനിയേല്‍ ഫൌണ്ടേഷനും മെഡിക്കല്‍ കോളജിനുമായി ഒരു മില്യണ്‍ പൌണ്ട് സംഭാവനയായി നല്‍കിയിരുന്നു. ഇതിനുപുറമെ ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഗ്വാര്‍ഡിയോള വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. കൊവിഡ് 19 വൈറസ് രോഗം ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. ഇതുവരെ 135000 പേരെ രോഗം ബാധിച്ചപ്പോള്‍ 13000ത്തോളം പേര്‍ രോഗബാധമൂലം മരിച്ചു.

പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും എവര്‍ട്ടനും ഗ്വാര്‍ഡിയോളയുടെ അമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.സ്‌പെയിനിന്റെ ദേശീയ താരമായിരുന്ന ഗ്വാര്‍ഡിയോള ബാഴ്‌സയുടെ വിശ്വസ്ത താരവും ഇതിഹാസ പരിശീലകനുമായിരുന്നു.

Next Story

Related Stories